excelministries@gmail.com

: +91-9496325026, +91-9495834994

എക്സൽ വി ബി എസ്സ് 2019 ഡയറക്ടേയ്സ് പരിശീലനങ്ങൾ കാഞ്ഞങ്ങാടിൽ….

കാസർഗോഡ്: ഇന്ത്യയിലെ പ്രമുഖ വി ബി എസ്സ് പ്രവർത്തനമായ എക്സൽ വി ബി എസ്സ് 2019 ലെ ഡയറക്ടേയ്സ് പരീശീലനങ്ങൾക്ക് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വച്ച് ആരംഭം കുറിച്ചു. പാസ്റ്റർ റോജി അവറുകൾ ഉത്ഘാടനം ചെയ്തു. മൈ ലൈഫ് ബോട്ട് എന്ന ചിന്ത വിഷയവുമായി എക്സൽ ടീം കിരൺ കുമാർ, സുമേഷ് സുകുമാരൻ, ഷാജോ എബ്രഹാം ക്ലാസ്സുകൾ നയിച്ചു. പാസ്റ്റർ ബെന്നി, പാസ്റ്റർ പ്രിൻസ്, ബ്രദർ അലക്സ് എന്നിവർ നേതൃത്വം നൽകി.


Read More

എക്സൽ വിബിഎസ്സ് ഡയറക്ടേഴ്സ് ട്രെയിനിംഗ് ഗൂഡല്ലൂരിൽ

ഗൂഡലൂർ: എക്സൽ വി ബി എസ്സ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ 02-03-2019 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഗൂഡ ലൂർ ശാരോൺ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് 2019 വി ബി എസ്സ് ഡയറക്ടേഴ്സ് ട്രെയിനിംഗ് വളരെ അനുഗ്രഹമായി നടക്കുകയുണ്ടായി ഏകദേശം 55 ഓളം പേർ ടുത്തു. Pr. Antu. C. A പ്രാർത്ഥിച്ചുതുടങ്ങുകയും Pr. Benny Mathew ഉല്ഘാടനംചെയ്യുകയും ചെയ്തു. പാസ്റ്റർ കിരൺ, പാസ്റ്റർ സാംസൺ, ബ്രദർ ജസ്റ്റിൻ പുനലൂർ, ബ്രദർ ജെയിംസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കേരളത്തിലെ ആദ്യ VBS മല്ലപ്പള്ളിയിൽ വെച്ച് നടന്നതിൽ പങ്കെടുത്തതും Bible Society Of India Gudalur Secreatry യും ആയ Sir. Jacob John ആശംസ അറിയിക്കുകയും പാസ്റ്റർ ജെയിസൺ പ്രാർത്ഥിച്ച് അവസാനിപ്പിക്കുകയും ചെയ്തു.ബ്രദർ ബ്ലസ്സൻ CA കോർഡിനേറ്ററായി പ്രവർത്തിച്ചു.


Read More

എക്സൽ ഹോപ്പ് ഫെസ്റ്റ് 2018 സമാപിച്ചു

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ ചാരിറ്റി വിഭാഗമായ എക്സൽ ആനുവൽ ക്യാമ്പ് നവംബർ 24,25 തിയതികളിൽ തിരുവല്ല ശാന്തിനിലയത്തിൽ വച്ച് നടന്നു. റവ.ഡോ.തമ്പി മാത്യു ഉത്ഘാടനം ചെയ്തു. ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ജോബി കെ.സി, ഷിബു കെ ജോൺ, പാ. ജെഫ്, ജോൺ പെരേസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. ബെൻസൻ വർഗ്ഗീസ്, ഗ്ലാഡ്സൻ ജെയിംസ്, സ്റ്റാൻലി റാന്നി എന്നിവർ ഗാനശുശ്രുഷ നിർവഹിച്ചു. 10 പ്രൊജക്ടുകളിൽ നിന്നായി 70 ഓളം കുട്ടികൾ പങ്കെടുത്തു. പ്രൊജക്ട് ലീഡേഴ്സിനായുള്ള മീറ്റിംഗും ഉണ്ടായിരുന്നു. സാംസൺ ആർ എം, കിരൺകുമാർ എന്നിവർ നേതൃത്വം നൽകി.


Read More

എക്സൽ ഹോപ്പ് 10-ാം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട: എക്സൽ മിനിസ്ട്രിസിന്റെ ചാരിറ്റി വിഭാഗമായ എക്സൽ ഹോപ്പിന്റെ ന്റെ 10 - മത്തെ ബ്രാഞ്ചിന്റെ പ്രവർത്തന ഉദ്ഘാടനം വയനാട് ജില്ലയിലെ മാനന്തവാടി പയ്യംപള്ളിയിൽ 2018 നവംബർ 17-ാം തീയതി ട്രെബൽ മിഷൻ ചർച്ചിൽ പാ.ജെയസൺ യു.പി നിർവഹിച്ചു. പാ.വർഗ്ഗീസ് ചാക്കോയുടെയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാ.സാംസൺ ആർ എം, കിരൺകുമാർ എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകുകയും സഹായ വിതരണം നിർവ്വഹിക്കുകയും ചെയ്തു.


Read More

എക്സൽ ജിംഗിൽ ബെൽസ് മഹാരാഷ്ട്രയിലും

ബാവച്ചി: എക്സൽ മിനിസ്ട്രീസ് ജിംഗിൽ ബെൽസ് ക്രിസ്മസ്സ് പ്രോഗ്രാം ബാവച്ചിബച്പൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടന്നു. വളരെ വ്യത്യസ്തമായ പ്രോഗ്രാമുകൾ കുഞ്ഞുങ്ങൾക്കായി നടന്നു. പാ. പ്രവീൺ അവലെ നേതൃത്വം നൽകി.


Read More

Excel Jingle bells 2018

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഡിസംബർ 19 മുതൽ 23 വരെ ജിംഗിൽ ബെൽസ് ക്രിസ്മസ്സ് സന്ദേശയാത്രയും ക്രിസ്മസ്സ് സമ്മാന വിതരണവും നടന്നു. മാവേലിക്കര ഐ ഇ എം ചിൽഡ്രൻസ് ഹോമിലും, ആറന്മുള മൗണ്ട് കാർമ്മേൽ ബോയിസ് ഷോമിലും ക്രിസ്മസ്സ് സമ്മാനങ്ങൾ വിതരണം ചെയ്തു. വെട്ടിയാർ, വെൺമണി, കല്ലിശ്ശേരി, ഓതറ, പുതുശ്ശേരി, പത്തനംത്തിട്ട, തെക്കേമല എന്നീ സ്ഥലങ്ങളിൽ പ്രത്രേക ക്രിസ്മസ്സ് പ്രോഗ്രാമുകളും നടന്നു. പത്തനംത്തിട്ടയുടെ വിവിധ ഭാഗങ്ങളിലും ബസ്സുകളിലും പ്രത്യേക ഫ്ലാഷ് മോബും നടത്തി.


Read More

എക്സൽ വി ബി എസ്സ് 2019 മാസ്റ്റഴ്സ് ട്രെയിനിംഗ് സമാപിച്ചു

തിരുവല്ല: പ്രമുഖ വി ബി എസ്സ് പ്രവർത്തനമായ എക്സൽ വിബിഎസ്സിന്റെ 2019 ലെ മാസ്റ്റഴ്സ് ട്രെയിനിംഗ് ഫെബ്രുവരി 15, 16 തിയതികളിൽ മാവേലിക്കര ഐ ഇ എം ഹാളിൽ വച്ച് നടന്നു.. എക്സൽ വിബിഎസ് 2019ലെ ചിന്താവിഷയം *മൈ ലൈഫ് ബോട്ട്* അടിസ്ഥാനമാക്കിയുള്ള അഭിനയ ഗാനങ്ങളും, പാഠഭാഗങ്ങളും, ഗെയിമുകളും, ആക്ടിവിറ്റീസും, സ്കിറ്റും തയ്യാറാക്കിയിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നായി 150 ൽ അധികം പേർ പങ്കെടുത്തു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ നേതൃത്വം നൽകി. റവ. ജോൺസൻ ദാനീയേൽ, റവ. തമ്പി മാത്യു എന്നിവർ മുഖ്യ അതിഥികളായിരുന്നു.. എക്സൽ ടീം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കേരളത്തിൽ 35 ൽ അധികം ഡയറക്ടേഴ്സ് പരിശീലനങ്ങളും നടന്നു.


Read More

നെയ്യാറ്റിൻകര എക്സൽ വിബിഎസ്സ് ഡയറക്ടേഴ്സ് പരിശീലനത്തിന് ആവേശകരമായ സമാപനം

നെയ്യാറ്റിൻക്കര: കുഞ്ഞുങ്ങളുടേയും യുവജനങ്ങളുടേയും ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ വി ബി എസ്സ് 2019 ലെ നെയ്യാറ്റിൻകര ഡയറക്ടേഴ്സ് പരിശീലനം ആവേശകരമായി സമാപിച്ചു മൈ ലൈഫ് ബോട്ട് എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളും ദൈവവചന പാഠങ്ങങ്ങളും, ഗെയിമുകളും, ഒബ്ജക്ടീവ് ലെസൺസും, സ്കിറ്റുകളും കൂടുതൽ നിറവേകി. 2 ദിവസങ്ങളിലായി നടന്ന ട്രെയിനിംഗിൽ 200 ഓളം പേർ പങ്കെടുത്തു എക്സൽ ടീം ക്ലാസ്സുകൾ നയിച്ചു. വിബിഎസ് ബുക്കിംഗിനായി വിളിക്കുക 9495834994, 9496325026


Read More

വയനാട് ജില്ലയിലെ എക്സൽ വിബിഎസ്സ് ഡയറക്ടേഴ്സ് പരിശീലനങ്ങൾക്ക് ആവേശകരമായ സമാപനം*

മാനന്തവാടി: കുഞ്ഞുങ്ങളുടേയും യുവജനങ്ങളുടേയും ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ വി ബി എസ്സ് 2019 ലെ വയനാട് ജില്ലയിലെ എക്സൽ ഡയറക്ടേഴ്സ് പരിശീലനങ്ങൾ ആവേശകരമായി സമാപിച്ചു മൈ ലൈഫ് ബോട്ട് എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളും ദൈവവചന പാഠങ്ങങ്ങളും, ഗെയിമുകളും, ഒബ്ജക്ടീവ് ലെസൺസും, സ്കിറ്റുകളും കൂടുതൽ നിറവേകി. 2 ദിവസങ്ങളിലായി മീനങ്ങാടി ചർച്ച് ഓഫ് ഗോഡ് സഭയിലും മാനന്തവാടി ഹെബ്രോൻ ഹാളിലും ട്രെയിനിംഗ് നടന്നു. ഇന്ന് മാനന്തവാടിയിൽ നടന്ന ട്രെയിനിങ്ങിൽ പാ. ജയ്സൺ മാനന്തവാടി ഉത്ഘാടനം ചെയ്തു. എക്സൽ ടീം സുമേഷ് സുകുമാരൻ, ബ്ലസൻ ബാബു, ജെയിംസ്, ബ്ലസൻ ഗൂഡല്ലൂർ എന്നിവർ നേതൃത്വം നൽകി. വയനാട് വിഷൻ മീഡിയ പഡ്ണറായി പ്രവർത്തിച്ചു. എപ്രിൽ. മെയ് മാസങ്ങളിലായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിബിഎസ്സുകൾ നടക്കും. വിബിഎസ് ബുക്കിംഗിനായി വിളിക്കുക 9495834994, 9496325026


Read More
To Top ↑