ഹിറ്റ്‌ലറുടെ നരക തടവറയില്‍ ലക്ഷക്കണക്കിന് ജൂതന്മാര്‍ മരണം കാത്തു കിടക്കുന്ന കാലം. അടിയന്തിരാവശ്യങ്ങള്‍ക്ക് ഡോക്ടര്‍ക്കൊപ്പം വരുന്ന നഴ്‌സായിരുന്നു അയേന സെല്ലര്‍. അനേക പ്രാവശ്യം അവള്‍ ഇവിടെ വന്നു പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ലോകം ആ വലിയ വാര്‍ത്ത അറിയുന്നത്. 3000 കുഞ്ഞുങ്ങളെ അവള്‍ തടവറയില്‍ നിന്ന് രക്ഷിച്ചു. അത്യന്തം അപകടമുള്ള ഈ പ്രവര്‍ത്തി ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടിയാണ് പ്രധാനം. 'മരണസമയത്ത് എന്റെ പിതാവ് പറഞ്ഞ വാക്കുകളാണ് എനിക്ക് ധൈര്യം പകര്‍ന്നത്. ' 'ഒരാള്‍ മുങ്ങി മരിക്കുന്നത് കണ്ടാല്‍ നിനക്ക് നീന്തലറിയില്ലെങ്കിലും അവരെ രക്ഷിക്കാന്‍ എടുത്തുചാടണം. കാരുണ്യമാണ് ലോകത്ത് ബാക്കി വെക്കാവുന്ന ഏറ്റവും വലിയ ഓര്‍മ്മ. എന്റെ മോള് അത് മറക്കരുത്. നിനക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ കാരുണ്യമുള്ള ഒരു കര്‍മ്മത്തില്‍ നിന്നും നിന്നെ പിന്തിരിപ്പിക്കരുത്. ' അതെ നമുക്ക് നീന്തലറിയാമോ എന്നതല്ല നമ്മളൊന്ന് കൈ നീട്ടിയാല്‍ പിടിച്ചുകേറാന്‍ കാത്തിരിക്കുന്ന ഒരാള്‍ക്കെങ്കിലും അത് നല്‍കുന്നുണ്ടോ എന്നതാണ് കാര്യം. ഓര്‍ക്കുക: 'കനിവുള്ളോരു പുഞ്ചിരി മതിയാകും ചിലര്‍ക്കെങ്കിലും മുറിവില്‍ ഉമ്മ വെക്കുന്നതു പോലെ സാന്ത്വനമേകാന്‍.' *ഇവാ: ശ്രീകുമാര്‍ എന്‍. തൈയ്യില്‍*