തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന "സഫല്‍-Safal" "BE FRUITFUL" എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ യുവജനങ്ങളുടെ ആത്മീക മുന്നേറ്റത്തിന് വേണ്ടി ഏകദിന യുവജന ക്യാമ്പുകൾ നടക്കുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ യുവജനങ്ങൾക്കുള്ള പ്രത്യേക കൗൺസിലിംഗ്, തീരുമാനങ്ങൾ എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രഗൽഭരായവർ ക്ലാസുകൾ നയിക്കുന്നു. 15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കാവുന്നതാണ്. കോട്ടയം ജില്ലയിലെ യുവജനങ്ങൾക്ക് വേണ്ടി 2023 സെപ്റ്റംബർ 27 ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കോട്ടയം സുവാർത്ത ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്. 95444 63176