എക്സൽ മിഷനറിരോടൊത്ത് കാനഡ: എക്സൽ മിഷൻ ബോർഡ് നേതൃത്വം കൊടുത്ത മിഷനറിമാരോടൊത്തു എന്ന മിഷൻ കോൺഫറൻസ് സമാപിച്ചു. സുവിശേഷ വയലിൽ അത്യദ്ധ്വാനം ചെയുന്ന കർത്തൃദാസന്മാർ അനുഭവങ്ങൾ പങ്കിടുകയും സുവിശേഷ വേലയ്ക് ആഹ്വാനം ചെയ്ത മീറ്റിംഗിൽ റവ തമ്പി മാത്യു , ഡോ എബി പി മാത്യു , പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ മുഖ്യ അഥിതികളായിരുന്നു. ഷിനു തോമസ് കാനഡ നേതൃത്വം കൊടുത്ത പ്രോഗ്രാമിൽ ബിനു വടശ്ശേരിക്കര, ജോർജ് വർഗീസ്, അനിൽ ഇലന്തൂർ, ഷിബു കെ ജോൺ, തുടങ്ങിയവർ സംസാരിച്ചു. സുവിശേഷ വേലയുടെ പ്രാധാന്യത്തെക്കുറിച്ചും വ്യത്യസ്തമായി സുവിശേഷികരണം ചെയ്യേണ്ടത്തിന്റെ ആവശ്യകതയ്ക്ക് മുൻതൂക്കം കൊടുക്കുന്നതായിരുന്നു സെഷനുകൾ.
