എക്സൽ ഓൺലൈൻ വിബിഎസ് ഏപ്രിൽ 12നു ആരംഭിക്കും. പത്തനംതിട്ട : ആഗോളതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന happy home season 2 വിനു ശേഷമായി എക്സൽ ഓൺലൈൻ വിബിഎസ് ഏപ്രിൽ 12നു ആരംഭിക്കും. സും, യൂട്യൂബ് മാധ്യമങ്ങൾ വഴി നടക്കുന്ന വിബിഎസിന്റെ ആദ്യ റൗണ്ടിൽ 500 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുന്ന എല്ലാവര്ക്കും പ്രായം അനുസരിച്ചുള്ള വർക്‌ബുക്ക്, സർട്ടിഫിക്കറ്റ്, വീഡിയോ, ആക്ടിവിറ്റി, ബൈബിൾ പാഠങ്ങൾ തുടങ്ങിയവ നൽകും. ലോകത്തിന്റെ എവിടെ ഇരുന്നും ഇതിൽ പങ്കാളികളാകാം . രെജിസ്ട്രേഷൻ ഫീസുള്ള പ്രോഗ്രാമിലേക്കു മുൻകൂർ പണം അടച്ചു രജിസ്റ്റർ ചെയ്യണം. ഇംഗ്ലീഷ്/ മലയാളം ഭാഷകളിലാണ് ക്ലാസുകൾ.

