എക്സൽ മിനിസ്ട്രീസ് ഇപ്പോൾ ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും ഓസ്ട്രേലിയ: എക്സൽ മിനിസ്ട്രീസ് ഓസ്ട്രേലിയ - ന്യൂസിലാൻഡ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ 3 മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്കായി ക്രമീകരിച്ച എക്സൽ ഗ്രോ & ഗ്ലോ പ്രോഗ്രാം എപ്രിൽ10 ന് 6.30 മുതൽ 8.00 pm (AEST) വരെ നടന്നു. ബ്രദർ ഡി.ജെ കോച്ച് മുഖ്യാതിഥിയായിരുന്നു. സിസ്റ്റർ പ്രീതി ബിനു നേതൃത്വം കൊടുത്ത മീറ്റിംഗിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു വടശ്ശേരിക്കര ,അനിൽ ഇലന്തൂർ , ഗ്ലാഡ്സൺ ജെയിംസ് എന്നിവർ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുത്തു. ടീനേജേഴ്സിനും കുട്ടികൾക്കും ബൈബിൾ വാക്യങ്ങൾ , പാട്ടുകൾ, ബൈബിൾ കഥകൾ, ആക്ഷൻ സോംഗ് മുതലായവ ഉൾപ്പെടുത്തി പ്രത്യേക സെഷനുകൾ നടത്തി. 150 ലധികം കുട്ടികൾ പങ്കെടുത്തു.
