പ്രാർത്ഥനാ ധ്വനിയുടെ നേതൃത്വത്തിൽ എക്സൽ വിബിഎസ് 2021 ഗുജറാത്ത് : പ്രാർത്ഥനാ ധ്വനിയുടെ നേതൃത്വത്തിൽ എക്സൽ വി ബി എസ്സിന് ആരംഭം കുറിച്ചു .ഏപ്രിൽ 12 ന് പ്രാർത്ഥനാ ധ്വനി ബഹ്റിൻ ചാപ്റ്റർ ചെയർമാൻ പാസ്റ്റർ ബിജു ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ദിവസവും വൈകുന്നേരം 6 മുതൽ 8 മണി വരെ സൂമിലൂടെ നടക്കുന്ന വി ബി എസ്സിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി 160 ൽ അധികം കുഞ്ഞുങ്ങൾ പങ്കെടുക്കുന്നു. ചീഫ് എഡിറ്റർ പാസ്റ്റർ ബെൻസൻ ഡാനിയേൽ ഗുജറാത്തിനൊപ്പം എക്സൽ വി ബി എസ്സ് ഡയറക്ടർ ബിനു ജോസഫ് , ഗ്ലാഡ്സൺ ജയിംസ്, ഷിബു കെ ജോൺ, പ്രീതി ബിനു എന്നിവർ നേതൃത്വം നൽകുന്നു. ഏപ്രിൽ 14 ന് വി ബി എസ്സ് സമാപിക്കും.

.webp )