excelministries@gmail.com

: +91-9496325026, +91-9495834994

"മിഷനറി മാർക്കൊപ്പം" സമാപനം കുറിച്ചു

കാനഡ: എക്സൽ മിനിസ്ട്രീസ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മിഷൻ മീറ്റിംഗ് ഏപ്രിൽ 16 ന് വൈകുന്നേരം 8.30 (EST) ന് നടന്നു. പാസ്റ്റർ തോമസ് വർഗീസ് ( ഐ പി സി സെന്റർ വൈസ് പ്രസിഡന്റ് , പത്തനംതിട്ട ) പ്രാർത്ഥിച്ച് ആരംഭിച്ചു.എബിൻ അലക്സ് ആരാധനയ്ക്ക് നേതൃത്വം കൊടുത്ത മീറ്റിംഗിൽ പാസ്റ്റർ ബാബു ചെറിയാൻ ,പിറവം മുഖ്യസന്ദേശം നൽകി. പാസ്റ്റർ ടോണി തോമസ്, നേപ്പാൾ സമഗ്ര സാമൂഹ്യ രൂപാന്തരമാണ് മനുഷ്യന്റെ ആവശ്യമെന്ന് തൻ്റെ മിഷൻ ഫീൽഡ് അനുഭവത്തോട് ചേർന്ന് സംസാരിച്ചു . എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ്, വടശ്ശേരിക്കര, ഷിബു കെ. ജോൺ ,കല്ലട തുടങ്ങിയവർ സംസാരിച്ചു. ഷിനു തോമസ്, കാനഡ, റവ. തമ്പി മാത്യു, അറ്റ്ലാൻഡ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ സമയം ഏപ്രിൽ 17 ന് രാവിലെ 6 മണിക്ക് നടന്ന ഈ മീറ്റിംഗിൽ 75 ൽ അധികം ആളുകൾ പങ്കെടുത്തു.

Share on Facebook Share on Whatsapp Back to News Page
To Top ↑