ഓൺലൈൻ ടാലന്റ് ഹണ്ട് എക്സൽ പബ്ലിക്കേഷൻ ഓൺ ലൈൻ ജൂനിയർ , സീനിയർ മത്സരങ്ങൾ 2021 മെയ് 10 മുതൽ 12 വരെ നടത്തപ്പെട്ടു. കഥ, കവിതാ ചിത്രരചന, ഉപന്യാസം എന്നി മേഖലകളിൽ നിരവധി കുട്ടികൾക്ക് ദൈവം നൽകിയ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു. എക്സൽ ടീം അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നൽകി. വിജയികൾക്ക് ഓൺ ലൈൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

