ഇരുളിൽ വെളിച്ചം പകരാം ലിസ്സാ വിജയൻ വിളക്കേന്തിയ വനിത എന്ന അപരനാമത്തിൽ അറിയപ്പെട്ട , തന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം ലോകചരിത്രത്തിൽ ഇടം പിടിച്ച മഹത് വനിതയാണ് ഫ്ലോറൻസ് നൈറ്റിംഗേൽ. മോഡേൺ നഴ്സിംഗിന്‍റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്‍റെ ജനനം 1820 മെയ് 12ന് ഇറ്റലിയിലായിരുന്നു. സമ്പന്നരായ വില്യം എഡ്വേഡിന്റെയും ഫ്രാൻസിസ് നൈറ്റിംഗലിന്റെയും മകളായിട്ടായിരുന്നു ജനിച്ചതെങ്കിലും ലളിതജീവിതത്തിന്റെ ഉടമയായിരുന്നു താൻ. താഴ്ന്ന നിലവാരത്തിലുള്ളതെന്ന് അക്കാലത്ത് കരുതിയ നഴ്സിംഗ് പഠനം ഫ്ലോറെന്‍സ് നൈറ്റിംഗല്‍ തിരഞ്ഞെടുത്തത് സമ്പന്ന കുടംബത്തിന് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ലെങ്കിലും , കടുത്ത എതിർപ്പിനെ വകവയ്ക്കാതെ ജർമ്മനിയിൽനിന്ന് മൂന്ന് മാസത്തെ നഴ്സിംഗ് പഠനം പൂർത്തീകരിച്ചു. നഴ്സിംഗ് ദൈവനിയോഗം ആണെന്ന് ഫ്ലോറെന്‍സ് കരുതി. 1854 ൽ ക്രീമിയന്‍ യുദ്ധകാലത്ത് യുദ്ധമുന്നണിയിലെ മരണത്തേക്കാള്‍ അധികമാണ് മുറിവേറ്റ് ആശുപത്രിയില്‍ കഴിയുന്ന പട്ടാളക്കാര്‍ മരിക്കന്നതെന്ന സത്യം ഫ്ലോറന്‍സിനെ വല്ലാതെ വേദനിപ്പിച്ചു. പട്ടാള ആശുപത്രിയിൽ സൈനികരെ ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ട താനും കൂടെയുളള 38 നേഴ്സുമാരും തങ്ങളുടെ മികവ് ഡോക്ടർമാരുടെ അനിഷ്ടത്തെ വകവെക്കാതെ വെളിപ്പെടുത്തി. മരണാസന്നമായ ജവാന്മാരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. വൃത്തിവൃത്തിയില്ലാത്ത മുറികളും മുഷിഞ്ഞ വസ്ത്രങ്ങളും മരുന്നിന്റെ ദൗർലഭ്യവും കോളറയും ടൈഫോയിഡും അവർ നേരിട്ട വെല്ലുവിളികളായിരുന്നു. മുറിവൃത്തിയാക്കിയും തുണി കഴുകിയും സ്നേഹപൂര്‍വം ഫ്ലോറന്‍സ് അവരെ പരിചരിച്ചതിന്റെ ഫലം കണ്ടു. അനേകം ജവാന്മാര്‍ ജീവിതത്തിലേക്ക് തിരികെ വന്നു. എന്നും ഉറങ്ങുന്നതിനു മുമ്പ് വിളക്കുമായി വന്ന് ഓരോ ജവാന്മാരുടെയും ക്ഷേമം അന്വേഷിച്ച് ശുഭരാത്രി നേര്‍ന്നിട്ടേ ഫ്ലോറന്‍സ് ഉറങ്ങുമായിരുന്നുള്ളൂ. അങ്ങനെ അവര്‍ക്ക് വിളക്കേന്തിയ വനിത എന്നും ക്രീമിയനിലെ മാലാഖ എന്നും പേരു ലഭിച്ചു. 1860 ൽ സെൻറ് തോമസ് നേഴ്സിംഗ് ട്രെയിനിംഗ് സ്കൂൾ ഇന്ന് ഫ്ലോറൻസ് നൈറ്റിംഗേൽ സ്കൂൾ ഓഫ് നഴ്സിംഗ് ആൻഡ് മിഡ് വൈഫറി എന്നറിയപ്പെടുന്ന സ്ഥാപനം സ്ഥാപിച്ചു. തന്റെ മേഖലയുമായി ബന്ധപ്പെട്ട ധാരാളം രചനകൾ ഉണ്ടെങ്കിലും നോട്ട്സ് ഓണ്‍ ഹോസ്പിറ്റല്‍, നോട്ടിസ് ഓണ്‍ നഴ്സിംഗ് എന്നിവയാണ് പ്രധാനകൃതികള്‍. തന്റെ സേവനങ്ങൾ കണക്കിലെടുത്ത് 1883-ല്‍ വിക്ടോറിയ മഹാറാണി റോയല്‍ റെഡ്ക്രോസ് അവാര്‍ഡു നൽകി ആദരിച്ചു.1907-ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡും അവരെ തേടിയെത്തി. വിലകുറഞ്ഞ തെന്ന് കരുതിയ നഴ്സിംഗ് മേഖലയെ ഉന്നത നിലവാരത്തിൽ എത്തിച്ച ഫ്ലോറൻസ് നൈറ്റിംഗേൽ കത്തിച്ച ദീപം ഇന്നും നമുക്ക് പ്രചോദനമാണ്. 1910 ഓഗസ്റ്റ് 13 ന് തൻ്റെ 90-ാമത്തെ വയസ്സിൽ വിശ്രമരഹിത ജീവിതത്തിൽ നിന്നും താൻ വിടവാങ്ങി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. നമ്മിൽ ഓരോരുത്തരുടെ കയ്യിലും ദൈവം ഓരോ വിളക്ക് നൽകിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഇരുൾ ഏറിയ ലോകത്തിൽ, ലോകത്തിന്റെ വെളിച്ചമാകുന്ന ക്രിസ്തുവിന്റെ വെളിച്ചം പകരാൻ ( ഒരു കൈ സഹായം, ഒരു ഫോൺ വിളി, ഒരു നന്മ ....) നമ്മുടെ വിളക്ക് നമുക്ക് പ്രകാശിപ്പിക്കാം.

