excelministries@gmail.com

: +91-9496325026, +91-9495834994

പ്രശ്നങ്ങളെ അനുഗ്രഹമാകുക * Binu joseph Vadasserikara 9495927117

പ്രശ്നങ്ങളെ അനുഗ്രഹമാകുക * Binu joseph Vadasserikara 9495927117 കൊറോണ വൈറസ് ആണല്ലോ ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി. ഒരുപക്ഷേ നാളെ എന്താകുമെന്ന് ഉള്ള ആശങ്ക പോലും നമ്മുടെ ഉള്ളിലുണ്ട്. കൂടുതൽ സമയം വീടുകളിൽ ചെലവഴിക്കാൻ കഴിയുന്നു എന്നതാണ് ഈ ദിവസങ്ങളുടെ പ്രത്യേകത. കഴിഞ്ഞദിവസം ജനത കർഫ്യൂ ആയിരുന്നു. ഈ ദിവസങ്ങളിൽ എല്ലാംതന്നെ കൂടുതലാളുകളും വീട്ടിലുണ്ട്. കുട്ടികൾക്ക് സ്കൂളുകളിൽ പരീക്ഷകൾ മാറ്റിവെച്ചു. അതുകൊണ്ടുതന്നെ തിരക്കുകൾ ഇല്ലാതെ കൂടുതൽ സമയം വീടുകളിൽ ചെലവഴിക്കുന്നവരാണ് എല്ലാവരും. എന്നാൽ എങ്ങനെയാണ് ഈ സമയം വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതാണ് കുടുംബമായി ജീവിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ *ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം നിങ്ങളുടെ തലമുറയാണ്. ഇന്ന് എൻറെ 3 കുഞ്ഞുങ്ങളോട് ഞാൻ ചോദിച്ച ഒരു ചോദ്യമുണ്ട് ലോകത്തിൽ ജീവിക്കുമ്പോൾ നാം പഠിച്ചിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്? പല ഉത്തരങ്ങളാണ് അവർ മൂന്നുപേരും പറഞ്ഞത്, എന്നാൽ എൻറെ ചിന്തയിൽ വന്നത്, ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏതൊരു വ്യക്തിയും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ‘ആഹാരം എങ്ങനെ ഉണ്ടാക്കി കഴിക്കാം’ എന്നുള്ളതാണ്? ഈ ദിവസങ്ങളിൽ സമയം ചെലവഴിക്ന്നതിന് ചില നിർദ്ദേശങ്ങൾ മുൻപിലേക്ക് വയ്ക്കുന്നു 1. വീട്ടിൽ എല്ലാവരും ഒരുമിച്ച് സമയം ചെലവഴിക്കാൻ ഉത്സാഹിക്കുക. ഈ സമയങ്ങൾ അല്പം ഉല്ലാസത്തിനും വിജ്ഞാനപ്രദമായ കാര്യങ്ങൾ പഠിക്കാനും മാറ്റിവയ്ക്കുന്നത് നന്നാണ് 2. കുട്ടികളെ ജീവിതത്തിൻറെ മൂല്യവും വിലയും പഠിപ്പിക്കാൻ സമയം മാറ്റി വയ്ക്കണം ഇന്ന് വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് പല കാര്യങ്ങളും അറിഞ്ഞുകൂടാ, എന്തിനാണ് ജീവിക്കുന്നതെന്ന് പോലുമറിയാത്ത തലമുറയാണ് ഇന്നുള്ളത്. ജീവിതത്തിൻറെ അർത്ഥം ബോധ്യം ആക്കാൻ അവധിക്കാലം വിനിയോഗിക്കാം. 3. കുട്ടികൾക്ക് അടുക്കളയെ പറ്റി കൂടുതൽ അറിയാൻ അവരെ സഹായിക്കാം. ഒരുപക്ഷേ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ആഹാരം ഉണ്ടാക്കാൻ, പച്ചക്കറി അരിയാൻ തുടങ്ങി അടുക്കളയിലെ കാര്യങ്ങൾ പഠിപ്പിക്കാൻ സമയം മാറ്റി വയ്ക്കണം. 4. വിജ്ഞാനപ്രദമായ പുസ്തകങ്ങൾ വായിക്കാൻ, പത്രം വായിക്കാൻ കുഞ്ഞുങ്ങൾക്ക് പ്രേരണ ഉണ്ടാക്കണം. അത് കുഞ്ഞുങ്ങളിൽ പുസ്തകം വായിക്കാനും അറിവ് നേടാനും കാരണമാകും. 5. ഏതെങ്കിലുമൊക്കെ ഒക്കെ കായികവിനോദങ്ങളിൽ ഏർപ്പെടുന്നത് നന്നാണ്. അത് കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ സമയം മാറ്റി വയ്ക്കണം. ഉദാഹരണത്തിന് ഷട്ടിൽ ബാറ്റ് കളിക്കുക, ക്രിക്കറ്റ് അഭ്യസിപ്പിക്കുക തുടങ്ങിയ ഏതെങ്കിലും ആകാം. 6. കൃഷി സംബന്ധമായ കാര്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് അല്പം വിജ്ഞാനം പ്രദാനം ചെയ്യുക. ഒരു പച്ചക്കറി എങ്ങനെ വളർന്ന് ഫലം കായിക്കുന്നു എന്നു കാണാനും അത് പരിചരിക്കാനും കുഞ്ഞുങ്ങൾക്ക് സമയം കൊടുക്കുക. 7. ഏതെങ്കിലും തരത്തിലുള്ള മൃഗങ്ങൾ അവയെ വളർത്താനും താലോലിക്കാനും കുഞ്ഞുങ്ങളെ അഭ്യസിപ്പിക്കുക. ഉദാഹരണത്തിന് മീൻ വളർത്തൽ, നായ, പൂച്ച ഇവയൊക്കെ ഒക്കെ വളർത്താനും പരിരക്ഷിക്കാനും കുഞ്ഞുങ്ങൾ അഭ്യസിക്കുന്നത് നന്നാണ്. 8. കുഞ്ഞുങ്ങൾക്ക് ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട തരത്തിലുള്ള ഉള്ള കളികളിൽ പങ്കെടുപ്പിക്കുക ഉദാഹരണത്തിന് ചെസ്സ് പോലെയുള്ള കളികൾ 9. വീട്ടിലെ ഉത്തരവാദിത്വങ്ങളിൽ കുഞ്ഞുങ്ങൾക്ക് പങ്കാളിത്തം നൽകുക വീട് ക്ലീൻ ചെയ്യുന്നത്, മുറ്റം അടിക്കുന്നത്, വെള്ളം കിണറ്റിൽനിന്ന് കോരുന്നത് തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കുക. 10. ഏതെങ്കിലും തരത്തിലുള്ള മ്യൂസിക് instruments പഠിക്കാൻ പ്രേരണ നൽകുക കീബോർഡ്, ഗിറ്റാർ അല്ലെങ്കിൽ സംഗീതം. 11. ബൈബിൾ ക്രമമായി വായിക്കാനും വാക്യങ്ങൾ, ചില സങ്കീർത്തനങ്ങൾ മനപ്പാഠമാക്കാൻ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുക. എല്ലാ ദിവസവും ഒരു സങ്കീർത്തനം മനപ്പാഠം ആക്കുന്നത് കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചക്കു അനുഗ്രഹമാണ്. 12. അധികസമയം മൊബൈലിലും ടിവിയിലും സമയം ചെലവഴിക്കുന്നതിൽ നിന്നും കുഞ്ഞുങ്ങളെ പിന്തിരിപ്പിക്കുക. 13. മൂല്യമുള്ള ഉള്ള വീഡിയോകൾ, കുട്ടികൾക്ക് അനുയോജ്യമായ ബൈബിൾ കഥകൾ, മഹാന്മാരുടെ ജീവിത അനുഭവങ്ങൾ തുടങ്ങിയവ കാണുന്നത് പ്രോത്സാഹിപ്പിക്കുക 14. കാർട്ടൂണുകൾ, മൊബൈൽ ഗെയിമുകൾ തുടങ്ങിയവയ്ക്ക് കുഞ്ഞുങ്ങൾ അടിമയാകാതെ പ്രത്യേക കരുതൽ ഉണ്ടാകണം. 15. മാതാപിതാക്കളെ ബഹുമാനിക്കാനും ഉത്തരവാദിത്വബോധം ഉള്ളവർ ആയിതീരാനും കുഞ്ഞുങ്ങളെ സഹായിക്കുക. 16. കുട്ടികളുടെ താലന്തുകൾ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക. ഉദാഹരണത്തിന് എഴുതാനുള്ള കഴിവ്, വരയ്ക്കാനുള്ള കഴിവ്, പാടാനു

Share on Facebook Share on Whatsapp Back to News Page
To Top ↑