എക്സൽ ഡിസൈപ്പിൾഷിപ്പ് പരിശീലനം കോഴഞ്ചേരി : ശാലോം മിഷന്റെയും പി എം ജി സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എക്സൽ മിനിസ്ട്രീസ് ക്രമീകരിച്ചിരിക്കുന്ന ഡിസൈപ്പിൾഷിപ്പ് പരിശീലനം ആരംഭിച്ചു. പാസ്റ്റർ ജി ജെ കെഅലക്സാണ്ടർ ( പ്രസിഡൻന്റ് പിഎംജി ചർച്ച് ) ഉദ്ഘാടനം ചെയ്ത ഈ പരിശീലനം മെയ് 22 ന് അവസാനിക്കും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂർ , ബിനു ജോസഫ് വടശ്ശേരിക്കര, ഷിബു കെ ജോൺ , ബെൻസൻ വർഗീസ് , ജോബി കെ സി , ഗ്ലാഡ്സൺ ജയിംസ്, സ്റ്റെഫിൻ പി രാജേഷ് , പ്രീതി ബിനു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം കൊടുക്കുന്നു. ലോക്ക് ഡൗണിൽ ആറ് ദിവസങ്ങളിലായി ( 2021 മെയ് 17 മുതൽ മുതൽ 22 വരെ ) കൗമാരക്കാർക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്ന ഈ മീറ്റിംഗിൽ കുട്ടികൾ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. ദിവസവും രാവിലെ രാവിലെ 10 മുതൽ മുതൽ 12 വരെ നടക്കുന്ന മീറ്റിം ഗിൽ ആരാധന, കൗൺസിലിംഗ് , ബൈബിൾ പഠനം , ഗെയിം എന്നിവയും കുട്ടികളുടെ താലന്ത് വർദ്ധനവിന് ഉതകുന്ന മറ്റ് ധാരാളം പ്രോഗ്രാമുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഏകദേശം 200 ലധികം കുട്ടികൾ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നു.

