ത്രിദിന എക്സൽ വി ബി എസിന് അനുഗ്രഹീത സമാപ്തി ഹൈദരാബാദ് : ന്യൂ ബ്ലോസ്സം മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന എക്സൽ വി ബി എസ് സമാപിച്ചു. തെലുങ്കിലും ഇംഗ്ലീഷിലും നടന്ന ഈ വി ബി എസ് ന്യൂ ബ്ലോസ്സം മിനിസ്ട്രിയുടെ ഡയറക്ടർ ഡോക്ടർ തെരേസ പോൾ ഉദ്ഘാടനം ചെയ്തു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂർ ,ബിനു ജോസഫ് വടശ്ശേരിക്കര ,ഗ്ലാഡ്സൺ ജെയിംസ്, പ്രവീൺ ,കിരൺ , ഉപേന്ദർ, പ്രീതി ബിനു എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന പാട്ടുകളും ആക്ഷൻ സോങ്ങുകളും ഗെയിമുകളും ബൈബിൾ കഥകളും പാഠങ്ങളും ഉൾപ്പെട്ട വി ബി എസ് 2021മെയ് 17 മുതൽ 19 വരെ ദിവസവും രാവിലെ 10 .30 മുതൽ 12 .30 വരെയാണ് നടന്നത്. സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന ഈ പ്രോഗ്രാമിൽ ഏകദേശം 200 ലധികം കുട്ടികൾ പങ്കെടുത്തു.സിസ്റ്റർ ഷെർലി കെന്നഡി കോർഡിനേറ്റർ ആയി പ്രവർത്തിച്ചു.

