excelministries@gmail.com

: +91-9496325026, +91-9495834994

കോവിഡ് കാലത്ത് വൃദ്ധസദനങ്ങളിലും വീടുകളിലും സഹായം എത്തിച്ചു എക്സൽ മിനിസ്ട്രിസ് ടീം

തിരുവല്ല : കോവിഡ് പ്രതിസന്ധിയിൽ ആയിരിക്കുന്ന വൃദ്ധസദനങ്ങളിലും അനാ ഥാലയങ്ങളിലും ആഹാരം എത്തിക്കുവാൻ എക്സൽ മിനിസ്ട്രീസും എക്സൽ മിഷൻ ബോർഡും നേതൃത്വം നൽകുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി കേരളത്തിലെ പല സ്ഥലങ്ങളിൽ ആഹാരം എത്തിക്കുവാൻ ദൈവം സഹായിച്ചു. ഇതിന്റെ പുറകിൽ സാമ്പത്തികമായി സഹായിക്കുന്ന പലരും ഉണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ വടക്കേ ഇന്ത്യൻ തൊഴിലാളികൾക്കിടയിലും കോവിഡ് ബാധിതർക്കും തെരുവുകളിൽ നിൽക്കുന്ന പോലീസുകാർക്കും ഭക്ഷണകിറ്റ് വിതരണവും നടക്കുന്നു. ഗില്ഗാൽ ആശ്വാസഭവൻ, സാന്ത്വനം ഓമല്ലൂർ, കെന്നഡി ചാക്കോ നെസ്റ്റ്, പത്തനംതിട്ട, മഹാത്മാ ജനസേവന കേന്ദ്രം,ഗ്രേസ് ഹോം ഒറീസ, സഹായഹസ്തം തുടങ്ങിയ സ്ഥാപനങ്ങളിലും വിതരണം നടന്നു. റവ . തമ്പി മാത്യു, പാസ്റ്റർ ഷിനു തോമസ്, പാസ്റ്റർ അനിൽ ഇലന്തൂർ, ബിനു വടശ്ശേരിക്കര, സുമേഷ് സുകുമാരൻ, ജെയിംസ് വില്യം, ബെൻസൻ വർഗ്ഗീസ്, ഷിബു കെ. ജോൺ, ബ്ലെസ്സൺ പി. ജോൺ എന്നിവർ നേതൃത്വം നൽകുന്നു.

Share on Facebook Share on Whatsapp Back to News Page
To Top ↑