എക്സൽ ഹോപ്പ് ജനറൽ ക്വിസ് സീസൺ 1 സമാപിച്ചു കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസിൻ്റെ ചാരിറ്റി വിഭാഗമായ എക്സൽ ഹോപ്പ് നടത്തിയ ജനറൽ ക്വിസ് സീസൺ 1 സമാപിച്ചു. എക്സൽ ഹോപ്പിന്റെ കേരളത്തിലെ 9 ബ്രാഞ്ചുകളിലെ കുട്ടികളെ ഏകോപിപ്പിച്ച് വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ക്വിസ് മത്സരം നടത്തിയത്. ഈ മത്സരം 2021 ഫെബ്രുവരി 21 മുതൽ മെയ് 23 വരെയുളള ഞായറാഴ്ചകളിൽ ആണ് നടത്തിയത്. കുട്ടികളിൽ ആവേശം ഉണർത്തിയ ഈ പ്രോഗ്രാമിൻ്റെ അവസാനം ബ്ലസ്സീന ചാർലി (സിങ്കുകണ്ടം ബ്രാഞ്ച്) , റിനോ പോൾ (പുതുശേരി ബ്രാഞ്ച് ) , ജസ്റ്റിൻ പ്രകാശ് (ഇലന്തൂർ ബ്രാഞ്ച്) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കൂടാതെ സെബീദ , സിബിൻ (കോഴഞ്ചേരി ബ്രാഞ്ച്) , അഭിഷേക് (ഇലന്തൂർ ബ്രാഞ്ച്), അയോണ ( സിങ്കുകണ്ടം ബ്രാഞ്ച്) , അശ്വിൻ (ഏലപ്പാറ ബ്രാഞ്ച്) എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ.തമ്പിമാത്യു , അറ്റ്ലാൻഡ എക്സൽ മിനിട്രീസ് ഡയറക്ടർ ബിനു ജോസഫ്, വടശ്ശേരിക്കര എക്സൽ ഹോപ്പ് സ്റ്റേറ്റ് കോഡിനേറ്റർ സാംസൺ ആർ . എം എന്നിവർ പങ്കെടുത്തവരെയും വിജയിച്ചവരെയും അനുമോദിച്ചു. ഈ പ്രോഗ്രാമിന്റെ രണ്ടാം സീസൺ ബൈബിൾ ക്വിസ് ആയി നടത്തുമെന്ന് പ്രോഗ്രാം ക

