എക്സൽ ലീഡർഷിപ്പ് ട്രെയിനിംഗ് സമാപിച്ചു കോഴഞ്ചേരി : ശാലോം മിഷന്റെയും പി എം ജി സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാർക്ക് വേണ്ടി എക്സൽ മിനിസ്ട്രീസ് ക്രമീകരിച്ച ത്രിദിന ലീഡർഷിപ്പ് ട്രെയിനിംഗ് സമാപിച്ചു. സിസ്റ്റർ ആൻ ഉമ്മൻ തോമസ് ( ഡയറക്ടർ , ഒലിവ് തിയോളജിക്കൽ സെമിനാരി ) ഉദ്ഘാടനം ചെയ്ത ഈ ട്രെയിനിംഗ് 2021 മെയ് 26 മുതൽ 28 വരെ രാവിലെ 10 മുതൽ 12 വരെ നടന്നു. യൂത്ത് കൗൺസിലർ ഡോക്ടർ സജികുമാർ കെ. പി , എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂർ , ബിനു ജോസഫ് വടശ്ശേരിക്കര, ജോബി കെ. സി എന്നിവർ ക്ലാസ്സുകളെടുത്തു. സ്റ്റെഫിൻ പി. രാജേഷ് , ശമുവേൽ എന്നിവർ ആരാധനയ്ക്ക് നേതൃത്വം കൊടുത്തു. ബെൻസൻ വർഗ്ഗീസ്, ഗ്ലാഡ്‌സൺ ജയിംസ്, ബ്ലസ്സൺ തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം കൊടുത്തു. ഏകദേശം 70 കുട്ടികൾ പങ്കെടുത്തു.

