എക്സൽ ബിബ്ലിയ 2021 ഫൈനൽ റൗണ്ട് സമാപിച്ചു കോഴഞ്ചേരി: എക്സൽ മിനിസ്ട്രീസ് പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ 2021 മെയ് 31 ന് ബിബ്ലിയ 2021 ന്റെ ഫൈനൽ റൗണ്ട് ബൈബിൾ ക്വിസ് മത്സരം നടന്നു. എക്സൽ വി ബി എസ് കോഡിനേറ്റർ ബെൻസൻ വർഗീസിന്റെ അധ്യക്ഷതയിൽ എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു, അറ്റ്‌ലാന്റാ പ്രാർത്ഥിച്ചാരംഭിച്ചു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര, പ്രീതി ബിനു എന്നിവരുടെ ക്വിസ് അവതരണ മികവ് കുട്ടികളിൽ ആവേശമുണർത്തി. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ ,എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം പ്രിൻസിപ്പൽ ഷിബു കെ. ജോൺ , എക്സലിന്റെ മിഡിലീസ്റ്റ് കോഡിനേറ്റർ റിബി കെന്നത്ത് , എക്സൽ ഹോപ്പ് കോഡിനേറ്റർ കിരൺ എന്നിവർ സംസാരിച്ചു. എക്സൽ പബ്ലിക്കേഷൻ ഡയറക്ടർ ജോബി കെ.സി നേതൃത്വം കൊടുത്തു. സീനിയേഴ്സിൽ ജെഫിയ, ജിതിൻ ബിജു , ശ്രേയ എൽസാ ജിജി എന്നിവരും ജൂനിയേഴ്സിൽ അക്സാ ലിജോ, എസ്ഥേർ , ജോഷ്വാ സാം എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. മത്സരത്തിന് അപ്പുറം ദൈവവചന പഠനത്തിനായി കുട്ടികളെ തയ്യാറാക്കുന്ന എക്സലിന്റെ സംരംഭം ഇനിയും തുടരും.

