എക്സൽ പ്രാർത്ഥനാ സംഗമം 2021 കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസ് പ്രയർ ഫെല്ലോഷിപ്പ് പ്രാർത്ഥനാ സംഗമം നടത്തുന്നു. ഈ മീറ്റിംഗ് 09/06/2021 ബുധനാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ സൂമിൽ ആണ് നടത്തുന്നത്. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകുന്നു. ആത്മീക വർദ്ധനവിനുതകുന്ന ഈ മീറ്റിംഗിൽ ബ്രദർ ശമുവേൽ, ഗ്ലാഡ്സൺ ജയിംസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂർ, ബിനു ജോസഫ് വടശ്ശേരിക്കര എന്നിവർ കോഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു. താല്പര്യമുള്ള എല്ലാവർക്കും കുടുംബമായി ഈ മീറ്റിംഗിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 94963 25026 6282607562

