എക്സൽ പേഴ്സണാലിറ്റി ഡവലപ്മെന്റ് & കരിയർ ഗൈഡൻസ് സെമിനാർ ആരംഭിച്ചു തിരുവല്ല: എക്സൽ മിനിസ്ട്രീസും ചെറുവയ്ക്കൽ പി വൈ പി എ യും സംയുക്തമായി നടത്തുന്ന പേഴ്സണാലിറ്റി ഡവലപ്മെന്റ് & കരിയർ ഗൈഡൻസ് സെമിനാർ ആരംഭിച്ചു. ജൂൺ 7 മുതൽ 9 വരെ നടക്കുന്ന സെമിനാർ ബെൻസൻ വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ എക്സൽ മിനിസ്ടീസ് ഡയറക്ടർ അനിൽ ഇലന്തൂർ ഉത്ഘാടനം ചെയ്തു. 13 മുതൽ 20 വയസ്സുവരെയുളള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ബ്ലസൻ ചെറുവയ്ക്കൽ ആശംസ അറിയിച്ചു. എക്സൽ മിനിസ്ടീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര , ജോബി കെ.സി, ഷിബു കെ. ജോൺ, ലോറൻസ്മാത്യു തുടങ്ങിയവർ ക്ലാസുകൾ നയിക്കും . ബ്ലസൻ പി. ജോൺ , കിരൺ കുമാർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

