എക്സൽ ത്രിദിന വി ബി എസ് സമാപിച്ചു അഹമ്മദാബാദ് : ഐ പി സി രഹബോത്തിന്റെ ആഭിമുഖ്യത്തിൽ എക്സൽ മിനിസ്ട്രീസ് ഓൺലൈൻ വി ബി എസ് അനുഗ്രഹീതമായി സമാപിച്ചു. ജൂൺ 1 മുതൽ 3 വരെ നടന്ന വി ബി എസ് പാസ്റ്റർ സോളമൻ (ഐപിസി സ്റ്റേറ്റ് സെക്രട്ടറി, ഗുജറാത്ത് ) ഉത്ഘാടനം ചെയ്തു. എക്സൽ മിനിസ്ട്രീസ് ഡയറക്ടേഴ്സായ ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവരോടൊപ്പം ഷിബു കെ. ജോൺ, ഗ്ലാഡ്സൺ ജയിംസ്, ബെൻസൺ വർഗ്ഗീസ്, പ്രീതി ബിനു, ജിൻസി അനിൽ, സ്റ്റെഫിൻ പി. രാജേഷ് ,കിരൺ കുമാർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. പാസ്റ്റർ സാം തോമസ് വിബിഎസ് ജനറൽ കോഡിനേറ്ററായി പ്രവർത്തിച്ചു. പാസ്റ്റർ പി .എ ജോർജ്ജ് (ഐപിസി സ്റ്റേറ്റ് പ്രസിഡന്റ്, ഗുജറാത്ത് ) പ്രാർത്ഥിച്ച് അവസാനിപ്പിച്ച ഈ വി ബി എസിൽ എകദേശം 150 കുഞ്ഞുങ്ങൾ പങ്കെടുത്തു.

