excelministries@gmail.com

: +91-9496325026, +91-9495834994

എക്സൽ പ്രാർത്ഥനാ സംഗമം നടന്നു

എക്സൽ പ്രാർത്ഥനാ സംഗമം നടന്നു കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസ് പ്രയർ ഫെല്ലോഷിപ്പ് ഒരുക്കിയ പ്രാർത്ഥനാ സംഗമത്തിന് അനുഗ്രഹീത സമാപ്തി. ജൂൺ 9 ബുധനാഴ്ചവൈകുന്നേരം 7 മുതൽ 9 മണി വരെ നടന്ന മീറ്റിംഗ് എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂരിന്റെ അധ്യക്ഷതയിൽ എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ.തമ്പി മാത്യു ,അറ്റ്ലാൻഡ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബാബു ചെറിയാൻ പിറവം മുഖ്യസന്ദേശം നൽകി. ഗ്ലാഡ്സൺ ജെയിംസ്, സ്റ്റെഫിൻ പി. രാജേഷ് എന്നിവർ ആരാധനയ്ക്കും ശമുവേൽ ,പാസ്റ്റർ മനോജ് എബ്രഹാം ,അനൂപ് മാർക്കോസ് എന്നിവർ മധ്യസ്ഥപ്രാർഥനയ്ക്കും നേതൃത്വം കൊടുത്തു. എക്സൽ മിനിസ്ട്രീസിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മീറ്റിംഗിൽ സംബന്ധിച്ചു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ദൈവവചന സന്ദേശംപങ്കെടുത്തവരുടെ ആത്മീയ വർധനവിന് ഉതകുന്നതായിരുന്നു.

Share on Facebook Share on Whatsapp Back to News Page
To Top ↑