എക്സൽ ഹാപ്പി ഹോം സീസൺ 2 കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസ് മെഗാ കിഡ്സ് പ്രോഗ്രാം ഹാപ്പി ഹോം സീസൺ 2 സമാപിച്ചു. 2021 ഏപ്രിൽ 5 മുതൽ 7 വരെ വൈകിട്ട് 5 30ന് സൂം മാധ്യമത്തിലൂടെയാണ് പ്രോഗ്രാം നടത്തിയത്. കൊവിഡ് പ്രതിസന്ധിയുടെ നടുവിലും കുട്ടികൾക്കായി ഇത്തരം പ്രോഗ്രാമുകൾ ചെയ്യുന്ന എക്സലിന്റെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ പ്രത്യേകം താലപര്യം കാണിച്ചു. ആഗോളതലത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ച് രണ്ടാംതവണയാണ് ഇത്തരമൊരു പ്രോഗ്രാം നടത്തുന്നത്. എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂർ, ബിനു വടശ്ശേരിക്കര എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിച്ച പരിപാടിയിൽ ഷിബു കെ. ജോൺ, ബ്ലസ്സൺ പി. ജോൺ ,കിരൺകുമാർ, ബെൻസൻ വർഗീസ് , പ്രീതി ബിനു ,ജിൻസി അനിൽ, ബ്ലസ്സൺ തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു.

