എക്സൽ ഓൺലൈൻ വി ബി എസ് രണ്ടാം റൗണ്ട് അവസാനിച്ചു പത്തനംതിട്ട : എക്സൽ ഓൺലൈൻ വിബി എസ് രണ്ടാം റൗണ്ട് അനുഗ്രഹീതമായ് സമാപിച്ചു. ഏപ്രിൽ 26 മുതൽ മെയ് 1 വരെ നടന്ന വിബിഎസ്സിൽ 3 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായിരുന്നു പ്രവേശനം. ബെൻസൺ വർഗ്ഗീസ്, കിരൺ കുമാർ എന്നിവർ കോഡിനേറ്റേഴ്സായി പ്രവർത്തിച്ചു. ആക്ടിവിറ്റികൾ , ബൈബിൾ കഥകൾ , വീഡിയോ , മാജിക് ഷോ , പപ്പറ്റ് ഷോ ,ക്രാഫ്റ്റ് എന്നിവ അടങ്ങിയ ക്ലാസ്സുകൾ കുട്ടികൾക്കിഷ്ടപ്പെട്ടു. ബ്ലസ്സൺ പി. ജോൺ ,കിരൺകുമാർ, ബെൻസൻ വർഗീസ് , പ്രീതി ബിനു ,ജിൻസി അനിൽ, ബ്ലസ്സൺ തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉള്ള മുന്നൂറിലധികം കുട്ടികൾ ഇതിൽ പങ്കെടുത്തു.

