സണ്ടേസ്കൂൾ അധ്യാപക സെമിനാർ കോഴഞ്ചേരി: എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസത്തിന്റെ നേതൃത്വത്തിൽ സണ്ടേസ്കൂൾ അധ്യാപകർക്ക് വേണ്ടി അധ്യാപന രംഗത്തെ നൂതന രീതികൾ എന്ന വിഷയത്തെ ആസ്പദമാക്കി ത്രിദിന സെമിനാർ നടന്നു. 2021 ജൂൺ 11 മുതൽ 13 വരെ വൈകുന്നേരം 7 മുതൽ 8.30 വരെ സൂം പ്ലാറ്റ്ഫോമിലാണ് മീറ്റിംഗ് ക്രമീകരിച്ചത്. എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂർ, ബിനു ജോസഫ് വടശ്ശേരിക്കര, ഷിബു കെ. ജോൺ എന്നിവർ ക്ലാസ്സുകളെടുത്തു. സണ്ടേസ്കൂൾ ശുശ്രൂഷ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം , അദ്ധ്യാപനത്തിലെ ആശയവിനിമയ രീതികൾ മെച്ചപ്പെടുത്തുക, ഗെയിമിലൂ ടെയും ആക്ടിവിറ്റികളിലൂടെയും ബൈബിൾ മനസ്സിലാക്കുക എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ക്ലാസ്സുകൾ. ഡെന്നി ജോൺ , മാത്യു വർഗ്ഗീസ്, ബ്ലസ്സൺ തോമസ് എന്നിവർ നേതൃത്വം കൊടുത്തു. ഈ സെമിനാറിൽ സണ്ടേസ്കൂൾ രംഗത്ത് പ്രവർത്തിക്കുന്ന 75 ലധികം ആളുകൾ പങ്കെടുത്തു.

