എക്സൽ ഹോപ്പ് പ്രവർത്തനോദ്ഘാടനം കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസിന്റെ ചാരിറ്റി വിഭാഗമായ എക്സൽ ഹോപ്പ് 2021 - 2022 അധ്യയനവർഷത്തിന്റെ പ്രവർത്തന ഉദ്ഘാടനം 2021 ജൂൺ 20 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു അറ്റ്ലാൻഡ അറ്റ്ലാന്റ ഉദ്ഘാടനം നിർവ്വഹിക്കും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര മുഖ്യ സന്ദേശം നൽകുന്നു. കിരൺ കുമാർ , സാംസൻ ആർ.എം , ബെൻസൺ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകുന്നു. എക്സൽ ഹോപ്പ് സ്പോൺസർമാരോടൊപ്പം ഹോപ്പിന്റെ വിവിധ പ്രൊജക്ട് ലീഡേഴ്സും കുട്ടികളും മാതാപിതാക്കളും പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9495834994

