റീമാ 2021 വിജയികളെ പ്രഖ്യാപിച്ചു തിരുവല്ല : എക്സൽ മിനിസ്ട്രീസും ഒലിവ് തിയോളജിക്കൽ സെമിനാരിയും ചേർന്നൊരുക്കിയ ഓൺലൈൻ ബൈബിൾ ക്വിസ് പ്രോഗ്രാമിന് അനുഗ്രഹീത പര്യവസാനം. 2021 ജൂൺ 19 ന് നടന്ന മൂന്നാം റൗണ്ടിൽ ജസ്സി അനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സഫിൻ സാം, സ്മിത, ഹെബ്സിബ മേരി, ബ്ലസി സാംസൺ തുടങ്ങിയവരും ക്യാഷ് പ്രൈസിന് അർഹരായി. ക്വിസ് മാസ്റ്ററായി ജോബി.കെ.സി പ്രവർത്തിച്ചു. 250 പേർ ആദ്യറൗണ്ടിൽ പങ്കെടുത്തതിൽ നിന്നും 60 പേരാണ് ഫൈനലിൽ എത്തിയത്. വചനം പഠിക്കുവാനുള്ള മത്സാരാർത്ഥികളുടെ താല്പര്യത്തെ പ്രശംസിച്ചു കൊണ്ട് ആൻ ഉമ്മൻ തോമസ് ( ഡയറക്ടർ , ഒലിവ് തിയോളജിക്കൽ സെമിനാരി ) സംസാരിച്ചു. എക്സൽ മിനി സ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് , വടശ്ശേരിക്കര ബ്ലസൺ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. എക്സൽ മീഡിയ ടീമിനൊപ്പം ബൻസൻ വർഗ്ഗീസും കോഡിനേറ്ററായി പ്രവർത്തിച്ചു.

