ലോക ലഹരി വിരുദ്ധ ദിന സന്ദേശം പങ്കുവെക്കാം കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസ് പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് കൂട്ടുകാർക്ക് സുവർണ്ണാവസരം നൽകുന്നു. ലഹരിക്കടിമപ്പെടാതെ നിങ്ങളുടെ കൂട്ടുകാരെ രക്ഷിക്കാനുള്ള യജ്ഞത്തിൽ നിങ്ങൾക്കും അണിചേരാം. എങ്ങനെയെന്നല്ലേ...... നിങ്ങൾക്ക് കൂട്ടുകാരോട് ഒരു സന്ദേശം പറയാനുണ്ടോ ? എങ്കിൽ ആ സന്ദേശം എഴുതിയോ , വരച്ചോ , പ്ലാക്കാർഡായ് തയ്യാറാക്കുകയോ ചെയ്യുക. ഇവ പിടിച്ചു കൊണ്ട് നിങ്ങൾ നിൽക്കുന്ന ഫോട്ടോ ജൂൺ 25 വൈകുന്നേരം 5 മണിക്ക് മുമ്പായി ഞങ്ങൾക്കയച്ചു തരിക. ഞങ്ങളത് പ്രസിദ്ധീകരിക്കാം. നമ്മുടെ കൂട്ടുകാരെ നമുക്ക് ലഹരിയുടെ ലോകത്തിൽ നിന്നും നിന്നും രക്ഷിക്കാൻ കരങ്ങൾ കോർക്കാം. നിങ്ങളുടെ രചനകൾ താഴെ കൊടുത്തിരിക്കുന്ന വാട്സപ്പ് നമ്പരിലേക്ക് അയച്ചു തരിക. +919744325604 , 9744572716 മറക്കാതെ വേഗം വേണേ.

