excelministries@gmail.com

: +91-9496325026, +91-9495834994

എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാൻഞ്ചലിസത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പരിശീലന പരിപാടിക്ക് തു

കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസിന്റെ ട്രെയിനിങ്ങ് വിഭാഗമായ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാൻഞ്ചലിസത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. 2020 - 21 അധ്യയനവർഷത്തിലെ സർട്ടിഫിക്കറ്റ് ഇൻ ചൈൽഡ് ഇവാൻജലിസം കോഴ്സിന്റെ ഉദ്ഘാടനം ജൂലൈ 21 ശനിയാഴ്ച 5 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടന്നു. ഡെന്നി ജോൺ സ്വാഗത പ്രസംഗം നടത്തി.വർക്കി എബ്രഹാം കാച്ചാണത്ത് ഉദ്ഘാടനം നിർവഹിച്ചു. റവ: തമ്പി മാത്യു, അറ്റ്ലാന്റ മുഖ്യസന്ദേശം നൽകി.ബിനു ജോസഫ് , അനിൽ PM, Pr. ജിജി ചാക്കോ, പാസ്റ്റർ തോമസ് M. പുളിവേലിൽ എന്നിവർ പ്രസംഗിച്ചു.ഷിനു തോമസ്, ബ്ലസൻ തോമസ്, ബെൻസൺ വർഗ്ഗീസ്, ബ്ലസൻ P ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരെ പ്രതിനിധീകരിച്ച് ഗ്ലാഡ്സൺ ജെയിംസും പൂർവ്വ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സി.ലീന റിബി, റോസ് ജയ്മോഹൻ എന്നിവരും ആശംസകൾ അറിയിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ കോഴ്സിൽ ചേർന്നു പരിശീലനം നടത്തി വരുന്നു.

Share on Facebook Share on Whatsapp Back to News Page
To Top ↑