എക്സൽ ത്രിദിന വി ബി എസ്സ് സമാപിച്ചു പത്തനംതിട്ട : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ എക്സൽ വിബിഎസ്സിന് അനുഗ്രഹീത സമാപ്തി. 2021 ജൂലൈ 9 മുതൽ 11 വരെ വൈകുന്നേരം 7 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടന്ന വി ബി എസ്സിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പാസ്റ്റർ എ.വി ജോസഫ് (വെച്ചൂച്ചിറ സെന്റർ ശുശ്രൂഷകൻ) ഉദ്ഘാടനം ചെയ്ത വിബിഎസ്സ് പാസ്റ്റർ ജോൺ മാത്യു (വെച്ചൂച്ചിറ സെന്റർ സെക്രട്ടറി)യുടെ പ്രാർത്ഥനയോടെ സമാപി ച്ചു. അഞ്ചു ക്ലാസുകൾ ആയി തിരിച്ചു നടത്തിയ വിബിഎസ്സ് പാട്ടുകൾ, ബൈബിൾ കഥകൾ , പപ്പറ്റ് ഷോ, മാജിക് ഷോ, ഗെയിമുകൾ , ആക്ഷൻ സോംഗ് എന്നിവയാൽ സമ്പുഷ്ടമായിരുന്നു. എക്സൽ വി ബി എസ്സ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര, ജോബി കെ.സി എന്നിവർ ക്ലാസുകൾ എടുത്തു. ബ്ലസൻ പി.ജോൺ ഡയറക്ടറായും പാസ്റ്റർ ലിൻസ് കോർഡിനേറ്ററായും പ്രവർത്തിച്ച ഈ വി ബി എസ്സിൽ 150 ലധികം കുട്ടികൾ പങ്കെടുത്തു.

