excelministries@gmail.com

: +91-9496325026, +91-9495834994

എക്സൽ ത്രിദിന വി ബി എസ്സ് സമാപിച്ചു

എക്സൽ ത്രിദിന വി ബി എസ്സ് സമാപിച്ചു പത്തനംതിട്ട : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ എക്സൽ വിബിഎസ്സിന് അനുഗ്രഹീത സമാപ്തി. 2021 ജൂലൈ 9 മുതൽ 11 വരെ വൈകുന്നേരം 6.30 മുതൽ 8.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടന്ന വിബിഎസ്സിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പാസ്റ്റർ ജയിംസ് കുര്യാക്കോസ് പ്രാർത്ഥിച്ച് ആരംഭിച്ച വി ബി എസ്സ് പാസ്റ്റർ ചാൾസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പാട്ടുകൾ, ബൈബിൾ കഥകൾ , പപ്പറ്റ് ഷോ, മാജിക് ഷോ, ഗെയിമുകൾ , ആക്ഷൻ സോംഗ് എന്നിവയാൽ ആകർഷകമായ ഈ വിബിഎസ്സ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.ജോബി കെ.സി ,കിരൺ കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. ബെൻസൺ വർഗ്ഗീസ് ഡയറക്ടർ ആയി പ്രവർത്തിച്ച ഈ വി ബി എസ്സിൽ 150 ലധികം കുട്ടികൾ പങ്കെടുത്തു.

Share on Facebook Share on Whatsapp Back to News Page
To Top ↑