എക്സൽ റേമാ 2021 ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി എക്സൽ പബ്ലിക്കേഷൻ ജൂലൈ 17, 24 തീയതികളിൽ സംഘടിപ്പിച്ച ഓൺലൈൻ ബൈബിൾ ക്വിസ് പ്രോഗ്രാമിൽ ഒന്നാം സ്ഥാനം സണ്ണി വി എം, രണ്ടാം സ്ഥാനം റോഷി തോമസ് , മൂന്നാം സ്ഥാനം ആസാഫ് ക്രിസ്തുദാസ് എന്നിവർ കരസ്ഥമാക്കി. ക്വിസ് മാസ്റ്ററായി ജോബി കെ സി പ്രവർത്തിച്ചു. വിജയികളെ അനുമോദിച്ചു കൊണ്ട് ബിനു ജോസഫ് വടശ്ശേരിക്കര സംസാരിച്ചു. ബെൻസൺ തോട്ടഭാഗം, പ്രീതി ബിനു എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. അപ്പൊസ്തല പ്രവർത്തികളെ ആസ്പദമാക്കിയുള്ള ബൈബിൾ ക്വിസ് പ്രോഗ്രാം ഓഗസ്റ്റ് മാസം സംഘടിപ്പിക്കുമെന്ന് അനിൽ ഇലന്തൂർ പറഞ്ഞു.

