excelministries@gmail.com

: +91-9496325026, +91-9495834994

കുട്ടികളുടെ ഉപവാസ പ്രാർത്ഥന സമാപിച്ചു

കുട്ടികളുടെ ഉപവാസ പ്രാർത്ഥന സമാപിച്ചു കോഴഞ്ചേരി: എക്സൽ മിനി സ്ട്രീസ് കുട്ടികളുടെ ഏകദിന ഉപവാസ പ്രാർത്ഥന 2021 ഓഗസ്റ്റ് 14-ന് രാവിലെ 9 മുതൽ 12 വരെ സൂം പ്ലാറ്റ്ഫോമിൽ നടന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിൽ ക്രമമായി നടന്നു വന്ന ഈ ഉപവാസ പ്രാർത്ഥന ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി. ഹിന്ദി മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മൂന്ന് സെഷനുകളായാണ് പ്രാർത്ഥന നടന്നത്. ബ്ലസ്സൺ പി.ജോൺ കോഡിനേറ്ററായി പ്രവർത്തിച്ചു. ഹിന്ദി സെഷൻ ക്രിസ്റ്റീന ഷിബുവിനെ അധ്യക്ഷതയിൽ വിപിൻ , കൃപ എന്നിവർ പ്രാർത്ഥനയ്ക്കും ഗ്രേസ് ,കരുണ, മഹിമ, ഉദയ് എന്നിവർ ആരാധനയ്ക്കും നേതൃത്വം കൊടുത്തു. പാസ്റ്റർ ജെറമിയ എസ് .തോമസ് ലഘു സന്ദേശം നൽകി. സിസ്റ്റർ ജമീമ ജോർജ് മീറ്റിംഗിന് നേതൃത്വം നൽകി. 75 ൽ അധികം കുട്ടികൾ ഈ സെഷനിൽ പങ്കെടുത്തു. ക്രിസ്റ്റീന ആൻ സാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന മലയാളം സെഷനിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര മുഖ്യ സന്ദേശം നൽകി. ഷാരോൺ ഷാജി സങ്കീർത്തനം വായിക്കുകയും ജോ അന്നാ , അലോന എൽസാ റെജി എന്നിവർ ലഘു സന്ദേശങ്ങളും നൽകി. റെയുമാ, രൂഫസ് , ആശേർ , ക്രിസ്റ്റാ , ഹഡ്സൺ എന്നിവർ ആരാധനയ്ക്കും അനന്യ ,അനുരൂപ് എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. ഇംഗ്ലീഷ് സെഷനിൽ ഹന്നാ , ജസ്റ്റിനാ , ഹെബ്സിബാ എന്നിവർ ലഘു സന്ദേശങ്ങൾ നൽകി. ആരാധനയ്ക്ക് ജോഷ്വാ , ജോഹന്ന , നെയ്താൻ, റെയ്മാ , പ്രെയ്സി എന്നിവരും സങ്കീർത്തന വായനയ്ക്ക് എവ് ലിൻ അലക്സ്, ഫിലോസ് , എസ്ഥേർ എന്നിവരും നേതൃത്വം നൽകി. മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് ജോഷിയാ , ജോഹാൻ എന്നിവരുടെ ടീം നേതൃത്വം നൽകി.

Share on Facebook Share on Whatsapp Back to News Page
To Top ↑