excelministries@gmail.com

: +91-9496325026, +91-9495834994

തീ പകരുന്ന തൂലിക സെമിനാർ

തീ പകരുന്ന തൂലിക സെമിനാർ കോഴഞ്ചേരി : എക്സൽ പബ്ളിക്കേഷൻസിന്റെ നേതൃത്വത്തിൽ എല്ലാമാസവും നടത്തുവാൻ ആഗ്രഹിക്കുന്ന എഴുത്തുകാരുടെ ശില്പശാലയ്ക്ക് തുടക്കം കുറിച്ചു. 2021 ഓഗസ്റ്റ് 16 ന് വൈകുന്നേരം 7 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന സെമിനാർ പബ്ലിക്കേഷൻസ് എഡിറ്റർ ഇൻ ചാർജ് ഡെന്നി ജോണിന്റെ അധ്യക്ഷതയിൽ പ്രശസ്ത നാടകകൃത്തും സാമൂഹിക പ്രവർത്തകനുമായ സുനിൽ പട്ടിമറ്റം കഥ ,തിരക്കഥ, നാടക രചന എന്നിവയെക്കുറിച്ച് ആധികാരികമായി ക്ലാസ്സെടുത്തു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ, അഡ്മിനിസ്ട്രേറ്റർ ബെൻസൺ വർഗ്ഗീസ് എന്നിവർ സംസാരിച്ചു. പബ്ലിക്കേഷൻസ് ഡയറക്ടർ ജോബി. കെ.സി , മാനേജിംഗ് എഡിറ്റർ ലിസ്സാ വിജയൻ എന്നിവർ നേതൃത്വം കൊടുത്തു. പഠിതാക്കളുടെ സംശയ നിവാരണത്തിനു സമയം കൊടുത്തു. എക്സൽ ടീമിന്റെ സ്കിറ്റ് അവതരണം പ്രായോഗിക പരിശീലനത്തിന്റെ പ്രദർശനമായിരുന്നു. ഈ സെമിനാർ എഴുത്തിന്റെ മേഖലയിൽ വളരുവാനും കൂടുതൽ അറിയുവാനും ആഗ്രഹിച്ചവർക്ക് മുതൽക്കൂട്ടായിരുന്നു. സെമിനാറിൽ പങ്കെടുത്തവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് സർപ്രൈസ് ഗിഫ്റ്റുകളും നൽകി. തുടർന്നുളള മാസങ്ങളിലും എഴുത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ശില്പശാലകൾ നടത്തുന്നതായിരിക്കും.

Share on Facebook Share on Whatsapp Back to News Page
To Top ↑