''ലക്ഷ്യബോധമില്ലാത്ത മനുഷ്യന്‍ ചുക്കാന്‍ ഇല്ലാത്ത കപ്പല്‍ പോലെയാണ്'' (A soul without a high aim is like a ship without a rudder). ജീവിതത്തിന് കൃത്യമായ ഒരു ലക്ഷ്യമുണ്ടായിരിക്കുക എന്നത് ഓരോ മനുഷ്യനെ സംബന്ധിച്ചും പരമപ്രധാനമായ സംഗതിയാണ്. ജീവിതത്തില്‍ അമ്പേ പരാജയപ്പെടുന്ന പലരെയും നോക്കിയാല്‍ മനസിലാക്കാന്‍ കഴിയുന്ന കാര്യം അവരുടെ ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ്. വെറുതെ ജീവിച്ചു മരിക്കാനല്ല ദൈവം നമ്മെ ഈ ഭൂമിയില്‍ ആക്കിവച്ചിരിക്കുന്നത്. ദൈവം നമ്മില്‍ നിന്നും ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. 'ശവക്കല്ലറ'കളെക്കുറിച്ച് ഒരിക്കല്‍ മാര്‍ക്രിസോസ്റ്റം തിരുമേനി പറഞ്ഞ പ്രശസ്തമായ ഒരു വാചകമുണ്ട്. അദ്ദേഹം പറഞ്ഞു; മരണശേഷം കല്ലറകളില്‍ ജനനത്തീയതി എഴുതിവക്കും. ഇതിനിടയില്‍ ഇദ്ദേഹം ജീവിച്ചതിനെപ്പറ്റി ഒന്നുമറിയില്ല. ഒന്നുമെഴുതാനില്ല. വെറുതെ ജീവിച്ചു വെറുതെ മരിച്ചു.നമ്മുടെ ജീവിതത്തില്‍ ഉന്നതമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കട്ടെ. ലക്ഷ്യമില്ലാത്ത ജീവിതം ചരട് പൊട്ടിപ്പോയ ഒരു പട്ടം പോലെയാണ്. അത് വെറുതെ അങ്ങനെ പാറി നടന്ന് അവസാനം എവിടെയെങ്കിലും വീണുപോകും. അവിടെക്കിടന്ന് നശിച്ച് പോകും. ബോര്‍ഡ് വയ്ക്കാതെ വരുന്ന ബസില്‍ യാത്രക്കാര്‍ ആരും കയറുകയില്ല. കാരണം അതെവിടേക്ക് പോകുന്നു എന്നറിയാന്‍ കഴിയില്ല. ഒരു റോഡ് എങ്ങോട്ട് പോകുന്നു എന്ന് അറിയില്ലെങ്കില്‍ നാം ആ റോഡില്‍ യാത്ര ചെയ്യില്ല. അതുപോലെ, എവിടേക്ക് പോകണം എന്ന് തീരുമാനിക്കാതെ നമുക്ക് ഒരു യാത്ര ആരംഭിക്കാന്‍ കഴിയില്ല. നല്ല ഒരു ഫുട്ബോള്‍ കോര്‍ട്ടും, നല്ല കളിക്കാരും, നല്ല പന്തും കാണികളും ഒക്കെയുണ്ടെങ്കിലും ഗോള്‍ പോസ്റ്റുകളാണ് കളിക്ക് ലക്ഷ്യബോധം ഉണ്ടാക്കുന്നത്. ലക്ഷ്യബോധമുണ്ടെങ്കിലേ കളിയ്ക്കിടെ നിലത്ത് വീണാലും പിന്നെയും എഴുന്നേറ്റ് ഓടാനുള്ള ആവേശം ഉണ്ടാകൂ. ലക്ഷ്യബോധമുള്ള യാത്രക്കാരന്‍ ഒരിക്കലും വഴിയോരക്കാഴ്ചകളില്‍ മയങ്ങി നില്‍ക്കില്ല. അയാളുടെ ലക്ഷ്യം അയാളെ തട്ടിയുണര്‍ത്തിക്കൊണ്ടിരിക്കും. പ്രായം ചെന്ന് ചാവാറായ ഒരു പശുവിന്റെമേല്‍ വന്നിരുന്ന് കുത്തിനോവിക്കുന്ന പ്രാണിയെ ഓടിക്കാന്‍ ശ്രമിച്ചയാളോട് കര്‍ഷകന്‍ പറഞ്ഞു ''അരുത്, ആ പ്രാണി കുത്തുന്നത് കൊണ്ടാണ് ആ പശു ചലിച്ചുകൊണ്ടിരിക്കുന്നത്'. പലവട്ടം പരാജയപ്പെട്ടു എങ്കിലും വീണ്ടും മുന്നോട്ട് പോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ലക്ഷ്യബോധമാണ്. കട്ട പിടിച്ച ഇരുട്ടിലൂടെ യാത്ര ചെയ്യുന്ന കപ്പല്‍ മുന്നോട്ട് പോകുന്നത് തീരത്തെവിടെയോ പ്രകാശിക്കുന്ന ആ പഴയ വിളക്ക്മരം നല്‍കുന്ന ലക്ഷ്യബോധത്തിലാണ്. നമുക്ക് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടെങ്കില്‍ നമ്മുടെ പഠനവും, യാത്രകളും, ശീലങ്ങളും ബന്ധങ്ങളും, പ്രാര്‍ത്ഥനകളും എല്ലാം അതിലേക്ക് നമ്മെ എത്തിക്കുന്നതായിരിക്കും. ഇനിവരുന്ന അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഞാന്‍ എന്തായിത്തീരണം, പത്ത് വര്‍ഷത്തിനുശേഷം ഞാന്‍ എവിടെ എത്തണം എന്നെല്ലാം വളരെ കൃത്യമായ ഒരു ലക്ഷ്യം നമുക്ക് ഉണ്ടായിരിക്കണം. അതിനെ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ദര്‍ശനം എന്നൊക്കെ വിളിക്കാം. ദര്‍ശനം അഥവാ ലക്ഷ്യം ഒരിക്കലും ഒരു ആഗ്രഹമോ സ്വപ്നമോ അല്ല. കാരണം, സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം അതില്‍ത്തന്നെ ദുര്‍ബലമാണ്. സ്വപ്നം കാണാനും വെറുതെ ആഗ്രഹിക്കാനും ആര്‍ക്കും സാധിക്കും. എന്നാല്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട്. അതിലേക്ക് മുന്നേറാന്‍ എല്ലാവര്‍ക്കും കഴിയാറില്ല. ഒരു കടലാസ് കുറെ നേരം നല്ല വെയിലത്ത് വച്ചാല്‍ അതിന് തീ പിടിക്കില്ല. എന്നാല്‍ ഒരു നല്ല ലെന്‍സ് ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഒരു പ്രത്യേക ബിന്ദുവിലേക്ക് മാത്രം കേന്ദ്രീകരിക്കുമ്പോള്‍ ആ കടലാസിന് തീപിടിക്കുന്നത് കാണാം. ഒരൊറ്റ ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് അതിനുവേണ്ടി ചിട്ടയോടെ നാം പ്രവര്‍ത്തിക്കുമ്പോഴാണ് നാം വിജയം കൈവരിക്കുന്നത്. ജീവിതം എത്ര ഇരുണ്ടതായിരുന്നാലും സാഹചര്യങ്ങള്‍ വളരെ പരിതാപകരമായിരുന്നാലും ലക്ഷ്യബോധമുണ്ട് എങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയും എന്ന് പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ഹോക്കിങ്സിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ശരീരം മുഴുവന്‍ തളര്‍ന്നു പോയ അവസ്ഥയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് പ്രപഞ്ചസത്യങ്ങളെത്തേടി നക്ഷത്രങ്ങള്‍ക്കും അപ്പുറത്തേക്ക് മനസ്സുകൊണ്ട് യാത്രചെയ്ത അത്ഭുത മനുഷ്യനായിരുന്നു അദ്ദേഹം. വേണമെങ്കില്‍ നമുക്ക് സാഹചര്യങ്ങളെ പഴിപറഞ്ഞ് ഒതുങ്ങിക്കൂടാം. അല്ലെങ്കില്‍ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാം. നമ്മുടെ ലക്ഷ്യങ്ങള്‍ അര്‍ത്ഥമ

