excelministries@gmail.com

: +91-9496325026, +91-9495834994

പരീക്ഷക്ക് പഠിക്കാന്‍ പഠിക്കാം

പരീക്ഷക്ക് പഠിക്കാന്‍ പഠിക്കാം പരീക്ഷ എല്ലാര്‍ക്കും ആശങ്കകള്‍ ഉണ്ടാക്കുന്നതാണ്. പരീക്ഷക്ക് തയ്യാറെടുക്കാന്‍ ചില പൊടിക്കൈകള്‍ നോക്കാം. പഠനം ഓണ്‍ലൈനിലേക്കു വഴി മാറിയപ്പോള്‍ പലതരം വെല്ലുവിളികളാണ് കുട്ടികള്‍ നേരിടുന്നത്. വളരെ ക്ഷമയും പരിശ്രമവും ഉണ്ടെങ്കിലേ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ ഏകാഗ്രതയോടെ ഇരിക്കാന്‍ കഴിയൂ. ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ മാറാന്‍ എപ്പോഴും സാധ്യത കൂടുതലാണ്. കോവിഡ് 19 പിടിമുറുക്കിയതിനാല്‍ പല സ്‌കൂളുകളിലെയും പഠനം വഴിയിലായി. ചിലരൊക്കെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിച്ചെങ്കിലും അതൊന്നും വേണ്ട പ്രയോജനം ചെയ്തു എന്ന് തോന്നുന്നില്ല. നേരിട്ടുള്ള പഠനം പോലെ സുഗമമായ ഒന്നായിരുന്നില്ല ഓണ്‍ലൈന്‍ ക്ലാസുകള്‍. ശരിയായി ഉപയോഗിക്കാനുള്ള അറിവ് കുറവായിരുന്നു ആദ്യത്തെ വില്ലന്‍. പിന്നീട് നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍ മുതല്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ തകരാറുകളും കുട്ടികളുടെ മുട്ടാത്തര്‍ക്കവും ഒഴിവുകഴിവും എല്ലാം പഠനത്തെ അവതാളത്തിലാക്കി. ഇനിയും ഒരു പരീക്ഷയെ നേരിടുക എന്ന് പറയുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ കുട്ടികളിലും മാതാപിതാക്കളിലും ഉയരാം. ഈ വെല്ലുവിളികള്‍ നില്‍ക്കുമ്പോള്‍ തന്നെ അടുത്ത ഒരു പരീക്ഷ വന്നെത്തി. ആശങ്കകള്‍ മാറ്റി പരീക്ഷക്കായി തയാറാകാം. 1. ബൈ റ്റു ടെന്‍ഷന്‍ (Bye to tension) പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ടെന്‍ഷന്‍ അടിക്കുന്നവരാണ് പലരും. ക്രമീകൃതമായി പഠിക്കുന്നവര്‍ക്ക് ടെന്‍ഷന്റെ ആവശ്യം ഇല്ല. പഠനസ്ഥലം സമാധാന പൂര്‍ണമാകേണം, ശാന്തമായ, നല്ല വെളിച്ചമുള്ള സ്ഥലം തിരഞ്ഞെടുക്കുക. പഠനത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നതൊന്നും പാടില്ല. ഓണ്‍ ആക്കിയ ടിവി, മൊബൈല്‍ എല്ലാം പഠനത്തില്‍ നിന്നും ശ്രദ്ധ തിരിക്കും. 2. ഉറക്കം വില്ലനാകരുത് ഉറക്കം ഹോബി ആകുന്നവര്‍ക്ക് വിജയം അകലെയാണ്. പഠിച്ചുയരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉറക്കത്തെ അല്പം നിയന്ത്രിക്കണം. ആഹാരത്തെ നിയന്ത്രിച്ചാല്‍ ഉറക്കം അകറ്റാന്‍ കഴിയും. ശരാശരി 13 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 6-7 മണിക്കൂര്‍ ഉറക്കം മതിയാകും. കൂടുതല്‍ ഉറങ്ങുന്നത് അലസതക്കും, അമിത വണ്ണത്തിനും ഉന്മേഷ കുറവിനും കാരണമാകും.ലഘുവായ ഭക്ഷണവും മിതമായ ഉറക്കവും വിദ്യാര്‍ത്ഥികളുടെ മിത്രമാകേണം. 3. ഹാര്‍ഡ് വര്‍ക്ക് ആന്‍ഡ് സ്മാര്‍ട്ട് വര്‍ക്ക്(hardwork and smart work) പഠനം ലളിതമാക്കാന്‍ എളുപ്പ വഴികള്‍ നല്ലതാണു. നോട്ടുകളും ഷോര്‍ട് നോട്ടും എല്ലാം വേഗത്തില്‍ റെഫര്‍ ചെയ്യാന്‍ സഹായകമാകും. ക്ലാസ് നോട്ടുകള്‍ തയാറാക്കല്‍, ഇവ പഠനശൈലി ആക്കേണം. You don't always get what you wish for; you get what you work for. നിങ്ങള്‍ക്ക് എന്തായി തീരേണം എന്നുള്ള ആഗ്രഹം മുന്‍പില്‍ വെച്ച് വേണം പഠിക്കേണ്ടത്. ലക്ഷ്യം ഉള്ളവര്‍ക്ക് മാത്രമേ അത് നേടാന്‍ കഴിയൂ. 4. ആത്മവിശ്വസം വര്‍ധിപ്പിക്കുക പഠിക്കുവാനും വിജയിക്കുവാനും എനിക്ക് കഴിയും എന്നതാണ് പഠനത്തിലെ ആത്മവിശ്വാസം. കുട്ടികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന വാക്കുകള്‍ മാതാപിതാക്കളില്‍ നിന്നും ഉണ്ടാകരുത്. പഠിക്കുവാനും ഓര്‍മിക്കുവാനും ഉള്ള കഴിവ് എല്ലാവരിലും വ്യത്യസ്തമായിരിക്കും. പഠനത്തെ ഒരു കര്‍ത്തവ്യമായി കാണരുത്, മറിച്ചു വിവരം നേടാനുള്ള വലിയ അവസരമായി കാണുക. Never regard study as a duty, but as the enviable opportunity to learn" എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ മറക്കരുത്. 5. തയ്യാറാക്കല്‍ മെച്ചപ്പെടുത്തുക പരീക്ഷക്കു നല്ല തയ്യാറെടുപ്പ് ആവശ്യമാണ്. അത് പഠനാരംഭത്തില്‍ തന്നെ ആരംഭിക്കണം. ചിലര്‍ പരീക്ഷയുടെ തലേദിനമാണ് പഠനം ആരംഭിക്കുന്നത്. എത്രയും നന്നായി തയാറാകുന്നുവോ അത്രയും വിജയം കൂടും. Few works hard and other hardly work, കഠിനാദ്ധാനം വിജയത്തിനാധാരമാണ്. Small aim is a crime; have great aim. (ചെറിയ ലക്ഷ്യങ്ങള്‍ കാണുന്നത് കുറ്റകരമാണ്, വലിയ ലക്ഷ്യങ്ങള്‍ കാണുക) എന്ന എപിജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ മറക്കരുത്. 6. ബുദ്ധി വര്‍ധിക്കാന്‍ ബുദ്ധി വര്‍ധിക്കാന്‍ പല മരുന്നുകള്‍ ഉണ്ടായേക്കാം, എന്നാല്‍ ബൈബിള്‍ പറയുന്നു; ബുദ്ധിയും ജ്ഞാനവും കുറവുള്ളവര്‍ ദൈവത്തോട് ചോദിക്കട്ടെ. യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു, അവയെ ആചരിക്കുന്ന ഏവര്‍ക്കും നല്ല ബുദ്ധി ഉണ്ട്. 7. മനസിനും ശരീരത്തിനും ഉല്ലാസം പകരുക എപ്പോഴും പുസ്തകത്തിന്റെ മുന്‍പില്‍ ഇരുന്നാല്‍ മനസും ശരീരവും ഷീണിക്കും. ശുദ്ധവായു ശ്വസിക്കാനും ശരീരിക ഉന്മേഷം ലഭിക്കുവാനുമായി അല്‍പ സമയം കളികളില്‍ ഏര്‍പ്പെടുന്നത് നല്ലതാണു. ചില ഹോബികള്‍ പഠനത്തോടൊപ്പം ആവശ്യമാണ്. പഠനത്തിന്റെ ആത്യന്തിക ലക്ഷ്യം ജീവിക്കാന്‍ പഠിക്കുക എന്നതാണ്. സ്‌കൂളില്

Share on Facebook Share on Whatsapp Back to News Page
To Top ↑