അഭിഷേകം വഹിക്കേണ്ട യുവതലമുറ ലോകപ്രശസ്ത സുവിശേഷകന്‍ ഡി.എല്‍. മൂഡിയോട് ഒരു മീറ്റിംഗിനു ശേഷം എത്രപേര്‍ രക്ഷിക്കപ്പെട്ടു എന്ന ചോദ്യത്തിന് രണ്ടര ആളുകള്‍ എന്ന് മറുപടി നല്‍കി. രണ്ട് മുതിര്‍ന്ന ആളുകളും ഒരു ചെറുപ്പക്കാരനും ആയിരുന്നോ എന്ന ചോദ്യത്തിന്, അല്ല രണ്ടു ചെറുപ്പക്കാരും ഒരു മുതിര്‍ന്ന ആളും എന്നതാണ് രണ്ടര എന്ന് അതുകൊണ്ട് ഉദ്ദേശിച്ചത് എന്നു അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലം പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതു കൊണ്ടാണ് ചെറുപ്പക്കാരനെ ഒന്ന് എന്ന് അദ്ദേഹം കൂട്ടിയത്. കുട്ടികളുടെയും യൗവ്വനക്കാരുടെയും വില നന്നായി അറിയുന്ന പ്രവര്‍ത്തനമായിരുന്നു യേശുകര്‍ത്താവിന്റെയും തുടര്‍ന്നുവന്ന അപ്പോസ്‌തോലന്മാരുടെതും. യൗവ്വനക്കാരായ ശിഷ്യന്മാരെ വാര്‍ത്തെടുത്തതിലൂടെ ദീര്‍ഘകാല പ്രവര്‍ത്തനം അവര്‍ സാധ്യമാക്കി. ഭാരതത്തിലെ ഏറ്റവും വലിയ ശക്തി യൗവ്വനക്കാര്‍ ആണ് എന്ന എപിജെ അബ്ദുല്‍ കലാമിന്റെ വാക്കുകളും ഇതിനോട് കൂട്ടിച്ചേര്‍ക്കാം. ദൈവ രാജ്യത്തിന്റെ സന്ദേശവും സമാധാനവും ഈ ലോകത്തില്‍ വെളിപ്പെടുത്തുവാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. അതിന് സര്‍വ്വശക്തനായ ദൈവത്തിന് സമര്‍പ്പണമുള്ള യുവജനങ്ങളെ ആവശ്യമുണ്ട്. പരിശുദ്ധാത്മാവിന് വസിക്കാന്‍ ഒരിടം വേണം ദൈവം ആത്മാവാകുന്നു. (യോഹ. 4:24) ദൈവാത്മാവിന് വസിക്കുവാന്‍ വിശുദ്ധമായ ഒരു ദേഹം ആവശ്യമാണ്. ആദിയില്‍ വെള്ളത്തിനു മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്ന പരിശുദ്ധാത്മാവ് പ്രപഞ്ചസൃഷ്ടിയിലും മാനവ സൃഷ്ടിപ്പിലും പങ്കുചേര്‍ന്നു. കാലാകാലങ്ങളില്‍ ദൈവത്തിന്റെ ഹിതം ഭൂമിയില്‍ വെളിപ്പെടുത്തുവാന്‍ വിശുദ്ധരായ ഓരോ വ്യക്തികളില്‍ പരിശുദ്ധാത്മാവ് ആവസിച്ചു. മികച്ച ഡിസൈനില്‍ പണി ചെയ്ത ഒരു വാഹനം സ്റ്റാര്‍ട്ടാകാതെ ഇരിക്കുന്നിടത്തോളം അത് മുന്നോട്ട് കുതിക്കാന്‍ സാധിക്കുകയില്ല. ഇന്ധനവും ബാറ്ററി ചാര്‍ജും ഡ്രൈവറും എല്ലാം ആ വാഹനത്തെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. മുന്‍പോട്ട് ചലിക്കാത്ത വാഹനം ഉടമസ്ഥന് നഷ്ടവും കഷ്ടവും സമ്മാനിക്കുന്നു. അതുപോലെ പരിശുദ്ധാത്മാവിന്റെ ശക്തി സ്വീകരിക്കാത്ത വ്യക്തികള്‍ സൃഷ്ടാവായ ദൈവത്തിന് ദുഃഖം സമ്മാനിക്കുന്നു. ആകാശത്ത് പറക്കുന്ന പട്ടത്തെ ഉയരത്തില്‍ കുതിക്കുവാന്‍ സഹായിക്കുന്ന ചരട് പോലെ, അത് പിടിച്ചിരിക്കുന്ന ആളെ പോലെ പരിശുദ്ധാത്മാവ് ഓരോ വ്യക്തികളെയും പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അന്ത്യകാലത്ത് പരിശുദ്ധാത്മാവ് യൗവ്വനക്കാരുടെ മേല്‍ പകരപെടുമെന്നുള്ള ദൂത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ യോവേല്‍ പ്രവാചകന്‍ അറിയിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്യുന്നവരുടെ മേല്‍ ആത്മ നദിയുടെ കവിഞ്ഞൊഴുക്ക് നിശ്ചയമായും ഉണ്ടാകും. ആത്മാവിന്റെ ഫലങ്ങളും വരങ്ങളും പരിശുദ്ധാത്മാവിനെ സ്വീകരിച്ച വ്യക്തി ജീവിതങ്ങളില്‍ പരസ്യമായി വെളിപ്പെടും. പലരും ചോദിക്കുന്നു ഈ കാലയളവില്‍ യുവജനങ്ങള്‍ക്ക് ആത്മീയ മേഖലയില്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കും? അതിന് ചില ഉത്തരങ്ങള്‍ നല്‍കുവാന്‍ ശ്രമിക്കട്ടെ . 1. സോഷ്യല്‍ മീഡിയ എന്ന ആയുധം ഒരു പടയാളിയുടെ ആയുധം പോലെ ഈ കാലയളവില്‍ സമസ്ത മേഖലകളിലും പ്രയോജനപ്പെടുന്ന കണ്ടുപിടുത്തമാണല്ലോ സോഷ്യല്‍ മീഡിയ. അതിനെക്കുറിച്ച് അറിവും അപ്‌ഡേഷനും യുവജനങ്ങള്‍ക്കാണുള്ളത്. ലോകപരമായ അറിവുകള്‍ ഷെയര്‍ ചെയ്യുവാന്‍ ഉത്സാഹിക്കുന്ന യുവജനങ്ങള്‍ പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കുമ്പോള്‍ സുവിശേഷ സത്യങ്ങള്‍ ശക്തമായും വ്യക്തമായും പ്രചരിപ്പിക്കുവാന്‍ ഉള്ള നല്ല ഒരു സൈബര്‍ ഇടം കണ്ടെത്തുന്നു. പാട്ടുകളിലൂടെയും സന്ദേശങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ഹൃസ്വ ചിത്രങ്ങളിലൂടെയും ചാനലുകളിലൂടെയും വൈറലാകുന്ന യുവജനങ്ങളില്‍ ആത്മ സാന്നിധ്യം ചലിച്ചാല്‍ ദൈവ രാജ്യത്തിന്റെ വലിയ സ്വാധീനം സമൂഹത്തില്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ദൈവവചനം വ്യത്യസ്തമായ രീതിയില്‍ ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാന്‍ യുവജനങ്ങളെ സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തുക. 2. സര്‍ഗ്ഗാത്മകതയും ക്രിയാത്മകതയും ഒരുമിക്കുന്ന പ്രായം നമ്മുടെ യുവജനങ്ങള്‍ എത്രയോ വ്യത്യസ്തരാണ്. തങ്ങളുടേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുവാന്‍ മടിയില്ലാത്ത പ്രായം. ഏതൊരു കാര്യത്തെക്കുറിച്ചും കൂടുതല്‍ ചിന്തിക്കുവാനും ആശയങ്ങള്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കുവാന്‍ ഏതറ്റംവരെയും പോകുവാന്‍ യുവജനങ്ങള്‍ക്ക് സാധിക്കും. ദൈവാത്മാവിന്റെ നിറവ് യുവജനങ്ങള്‍ പ്രാപിക്കുമ്പോള്‍ കഴുകന്‍ ച

