excelministries@gmail.com

: +91-9496325026, +91-9495834994

അഹവാ 2022 -വിന്റർ വി ബി എസ് ന് ഉജ്ജ്വല തുടക്കം

അബുദാബി: മൂല്യാധിഷ്ഠിതമായ ഒരു ക്രിസ്തീയ തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ,അബുദാബി പെന്തകോസ്ത് ചർച്ചസ് കോൺഗ്രിഗേഷനും (APCCON), ക്രൈസ്തവ എഴുത്തുപുര യൂ എ ഇ ചാപ്റ്ററും സംയുക്തമായി ഒരുക്കുന്ന വി ബി എസ് "അഹവാ വിന്റർ വിബിഎസ് 2022" ന് ഉജ്ജ്വല തുടക്കം. 12 തിങ്കളാഴ്ച്ച നടന്ന വിബിഎസ് ഉദ്ഘാടന സമ്മേളനത്തിൽ പാസ്റ്റർ റിബി കെന്നെത് (കെ ഇ യുഎഇ ചാപ്റ്റർ പ്രസിഡന്റ് ) അധ്യക്ഷത വഹിക്കുകയും, പാസ്റ്റർ ജേക്കബ് സാമുവേൽ (അപ്കോൺ പ്രസിഡന്റ്‌ ) ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റവറന്റ് ഡോക്ടർ വിൽസൻ ജോസഫ് ( ഐപിസി ജനറൽ വൈസ് പ്രസിഡന്റ് ) ആശംസയും അനുഗ്രഹ പ്രാർത്ഥന നടത്തി.ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രതിനിധി പാസ്റ്റർ ദിലു ജോൺ പ്രാർത്ഥനയിൽ സഹായിച്ചു. വിബിഎസ് ഒന്നാം ദിനം പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ(ഷാരോൺ ഫെലോഷിപ്പ് യുഎഇ റീജിയൻ പ്രസിഡന്റ്) പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചു. വി ബി എസ് രണ്ടാം ദിനത്തിൽ ബ്രദർ ദിനേശ് അധ്യക്ഷനാകുകയും ബ്രദർ സണ്ണി തോമസ് (ക്രൈസ്തവ എഴുത്തുപുര യു എ ഈ ചാപ്റ്റർ പ്രതിനിധി) പ്രാർത്ഥിച്ചാരംഭിക്കുകയും ചെയ്തു. പാസ്റ്റർ ബെന്നി പി ജോൺ (എം സി സി സൺഡേസ്കൂൾ ഡയറക്ടർ) ആശംസകൾ നേർന്നു. അപ്കോൺ പ്രധിനിധി പാസ്റ്റർ തോമസ് കുട്ടി ഐസക് ( ഹെബ്രോൺ ചർച്ച് ഓഫ് ഗോഡ് മുസഫ) പ്രാർത്ഥനയിൽ സഹായിച്ചു.വിബിഎസ് രണ്ടാം ദിനം പാസ്റ്റർ റെജി സാം (എ ജി യുഎഇ റീജിയൻ പ്രസിഡന്റ്) പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചു. കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ച് നാല് ഗ്രൂപ്പുകളായി തിരിച്ച് എക്സൽ ഇന്റർനാഷണൽ വിബിഎസ് 5G(അഞ്ച് ഗിഫ്റ്റ് ) എന്ന തീമിൽ ഈ വിബിഎസ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. വിബിഎസ് സമാപന ദിനത്തിൽ മാതാപിതാക്കൾക്കായി പേരെന്റൽ സെക്ഷനും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

Share on Facebook Share on Whatsapp Back to News Page
To Top ↑