excelministries@gmail.com

: +91-9496325026, +91-9495834994

കുട്ടികളുടെ അവധിക്കാലം പാഴാക്കരുതേ...

അവധിക്കാലം ആനന്ദത്തിന്റെ കാലമാണ്. കുട്ടികള്‍ക്ക് സന്തോഷം പകരുന്ന നല്ല സമയം, മാതാപിതാക്കള്‍ക്കു അല്പം തലവേദനയും. ഏങ്ങനെ ഈ സമയത്തെ നന്നായി വിനിയോഗിക്കാന്‍ കഴിയും? ആത്മീയകാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കേണം പണ്ടൊക്കെ അവധികാലം വിബിഎസ് കാലമായിരുന്നു. 10-12 ദിവസം നീണ്ടു നില്‍ക്കുന്ന വിബിഎസ് ആഹ്ലാദവും ആത്മീകതയും നല്‍കുന്ന ഒന്നായിരുന്നു. ചെറിയ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ എന്നെ സ്വാധീനിച്ചത് വിബിഎസ് ആയിരുന്നു. ഒരു വിബിഎസ് ഡയറക്ടര്‍ ആകണം എന്നതും ഒരു ആഗ്രഹമായിരുന്നു. ഇഛഢകഉ 19 പതിവായി നടക്കുന്ന പല പരിപാടിയുടെയും താളം തെറ്റിച്ചു. ഇപ്പോള്‍ ഒരു മൊബൈലില്‍ കുട്ടികളുടെ അവധികാലം തളച്ചിടപ്പെടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് കുട്ടികളുടെ ക്ളാസുകളും പഠനവും എല്ലാം ഓണ്‍ലൈന്‍ ആക്കി, പഠനത്തേക്കാള്‍ ഉപരിയായി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കു പലരും അടിമകളായി. ഈ അവധികാലത്തു സഭകളിലും വീട്ടിലും കുഞ്ഞുങ്ങള്‍ക്കു നിങ്ങള്‍ നല്‍കുന്ന ആത്മീയ പാഠങ്ങള്‍ എന്താണ്.? പഠനം മാത്രം അല്ലലോ ജീവിതം, സ്‌കൂള്‍ പഠനത്തിനപ്പുറത്തു ജീവിതത്തില്‍ പഠിക്കേണ്ട അനവധി പാഠങ്ങള്‍ ഉണ്ട്. 1. വിബിഎസ്സ് / ടീന്‍സ് - യുവജന ക്യാമ്പില്‍ പങ്കെടുക്കുക 2. വ്യത്യസ്തമായ ഒരു യാത്ര തയ്യാറാക്കുക 3. വൃദ്ധസദനങ്ങള്‍, അനാഥ മന്ദിരങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കുക. 4. വായിക്കാന്‍ കൊള്ളാവുന്ന നല്ല ചില ഗ്ര്ന്ഥങ്ങള്‍ വായിക്കുക. 5. ബൈബിളിലെ ചില അദ്ധ്യായങ്ങള്‍ മനഃപാഠമാക്കുക. മാതാപിതാക്കള്‍ അറിയേണ്ട ചില കാര്യങ്ങള്‍ *ദൈവം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം നിങ്ങളുടെ തലമുറയാണ്. ഇന്ന് എന്റെ 3 കുഞ്ഞുങ്ങളോട് ഞാന്‍ ചോദിച്ച ഒരു ചോദ്യമുണ്ട് ലോകത്തില്‍ ജീവിക്കുമ്പോള്‍ നാം പഠിച്ചിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്? പല ഉത്തരങ്ങളാണ് അവര്‍ മൂന്നുപേരും പറഞ്ഞത്, എന്നാല്‍ എന്റെ ചിന്തയില്‍ വന്നത്, ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏതൊരു വ്യക്തിയും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം 'ആഹാരം എങ്ങനെ ഉണ്ടാക്കി കഴിക്കാം' എന്നുള്ളതാണ്? ഈ ദിവസങ്ങളില്‍ സമയം ചെലവഴിക്കുന്നതിന് ചില നിര്‍ദ്ദേശങ്ങള്‍ മുന്‍പിലേക്ക് വയ്ക്കുന്നു 1. വീട്ടില്‍ എല്ലാവരും ഒരുമിച്ച് സമയം ചെലവഴിക്കാന്‍ ഉത്സാഹിക്കുക. ഈ സമയങ്ങള്‍ അല്പം ഉല്ലാസത്തിനും വിജ്ഞാനപ്രദമായ കാര്യങ്ങള്‍ പഠിക്കാനും മാറ്റിവയ്ക്കുന്നത് നന്നാണ് 2. കുട്ടികളെ ജീവിതത്തിന്റെ മൂല്യവും വിലയും പഠിപ്പിക്കാന്‍ സമയം മാറ്റി വയ്ക്കണം ഇന്ന് വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് പല കാര്യങ്ങളും അറിഞ്ഞുകൂടാ, എന്തിനാണ് ജീവിക്കുന്നതെന്ന് പോലുമറിയാത്ത തലമുറയാണ് ഇന്നുള്ളത്. ജീവിതത്തിന്റെ അര്‍ത്ഥം ബോധ്യം ആക്കാന്‍ അവധിക്കാലം വിനിയോഗിക്കാം. 3. കുട്ടികള്‍ക്ക് അടുക്കളയെ പറ്റി കൂടുതല്‍ അറിയാന്‍ അവരെ സഹായിക്കാം. ഒരുപക്ഷേ മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ ആഹാരം ഉണ്ടാക്കാന്‍, പച്ചക്കറി അരിയാന്‍ തുടങ്ങി അടുക്കളയിലെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ സമയം മാറ്റി വയ്ക്കണം. 4. വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ വായിക്കാന്‍, പത്രം വായിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് പ്രേരണ ഉണ്ടാക്കണം. അത് കുഞ്ഞുങ്ങളില്‍ പുസ്തകം വായിക്കാനും അറിവ് നേടാനും കാരണമാകും. 5. ഏതെങ്കിലുമൊക്കെ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് നന്നാണ്. അത് കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ സമയം മാറ്റി വയ്ക്കണം. ഉദാഹരണത്തിന് ഷട്ടില്‍ ബാറ്റ് കളിക്കുക, ക്രിക്കറ്റ് അഭ്യസിപ്പിക്കുക തുടങ്ങിയ ഏതെങ്കിലും ആകാം. 6. കൃഷി സംബന്ധമായ കാര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് അല്പം വിജ്ഞാനം പ്രദാനം ചെയ്യുക. ഒരു പച്ചക്കറി എങ്ങനെ വളര്‍ന്ന് ഫലം കായിക്കുന്നു എന്നു കാണാനും അത് പരിചരിക്കാനും കുഞ്ഞുങ്ങള്‍ക്ക് സമയം കൊടുക്കുക. 7. ഏതെങ്കിലും തരത്തിലുള്ള മൃഗങ്ങള്‍ അവയെ വളര്‍ത്താനും താലോലിക്കാനും കുഞ്ഞുങ്ങളെ അഭ്യസിപ്പിക്കുക. ഉദാഹരണത്തിന് മീന്‍ വളര്‍ത്തല്‍, നായ, പൂച്ച ഇവയൊക്കെ വളര്‍ത്താനും പരിരക്ഷിക്കാനും കുഞ്ഞുങ്ങള്‍ അഭ്യസിക്കുന്നത് നന്നാണ്. 8. കുഞ്ഞുങ്ങള്‍ക്ക് ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട തരത്തിലുള്ള ഉള്ള കളികളില്‍ പങ്കെടുപ്പിക്കുക ഉദാഹരണത്തിന് ചെസ്സ് പോലെയുള്ള കളികള്‍ 9. വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുക. വീട് ക്ലീന്‍ ചെയ്യുന്നത്, മുറ്റം അടിക്കുന്നത്, വെള്ളം കിണറ്റില്‍നിന്ന് കോരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക

Share on Facebook Share on Whatsapp Back to News Page
To Top ↑