excelministries@gmail.com

: +91-9496325026, +91-9495834994

പുറം തിളങ്ങണോ അകം വിളങ്ങണം

'പുറത്തുള്ളതിനാണ് കൂടുതല്‍ തിളക്കം... അല്ലല്ല; അകത്തുള്ളതിനാണ് കൂടുതല്‍ തിളക്കം' എന്ന് പരസ്പരം തര്‍ക്കിക്കുന്ന ധോണിയുടെയും സീബ്രയുടെയും പരസ്യം എനിക്ക് ഒത്തിരി ഇഷ്ടമാണ്.. സത്യത്തില്‍ ആരാണ് ഒരു തിളക്കം (ഴഹീം) ആഗ്രഹിക്കാത്തത് അല്ലേ... പ്രത്യേകിച്ച് സ്ത്രീകള്‍.... ഈ കാലഘട്ടത്തില്‍ പ്രായഭേദമെന്യേ മിക്കവാറും സ്ത്രീകളും ഇതില്‍ ശ്രദ്ധ കൊടുക്കുന്നു...അതിനനുസരിച്ച്, സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും, അതിനുവേണ്ടിയുള്ള പാര്‍ലറുകളും ഒക്കെ ദിനവും വര്‍ദ്ധിച്ചുവരുന്നുവെന്നും നമുക്കറിയാം. പണ്ടൊക്കെ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക്, 'ഓ... ഇനി ഇപ്പോ എന്നാ നോക്കാനാ... ഇനി ആര് കാണാന്‍...' എന്ന മനോഭാവമായിരുന്നു.. എന്നാല്‍ ഇന്ന് ആ കാഴ്ചപ്പാടുകള്‍ മാറി.. ഒരു ബന്ധത്തിന്റെ തുടക്കത്തിന്, ബാഹ്യരൂപം ഒരു പ്രധാന പങ്കു വഹിക്കുന്നുവെന്നത് സത്യമാണ്. വ്യക്തിപരമായി അറിയാത്ത സിനിമതാരങ്ങളെ ആളുകള്‍ ആരാധനയോടെ കാണുന്നതിന്റെ പിന്നിലും സൗന്ദര്യം തന്നെയാണ് പ്രധാന പങ്ക് വഹിക്കുന്നത്. എന്നാല്‍ ഒരു ബന്ധം നിലനില്‍ക്കണമെങ്കില്‍, ആന്തരിക സൗന്ദര്യം കൂടിയേ തീരൂ... ബൈബിളില്‍, രൂത്തിന്റെ പുസ്തകത്തില്‍ കാണുന്ന നവോമി നമ്മുക്ക് ഒരു മാതൃകയാണ്... ഒരു യഹൂദ സ്ത്രീയായ അവര്‍ ഒരു സുന്ദരി തന്നെയായിരിന്നു എന്ന് എനിക്ക് തോന്നുന്നു. എന്നാല്‍, അതിലുപരി നവോമി നല്ലൊരു ഭാര്യയും അമ്മയും അമ്മായിയമ്മയും ആയിരുന്നു..ബേത്ത്‌ലേഹെമിലെ ക്ഷാമകാലത്ത് ഭര്‍ത്താവിനോടും 2 ആണ്‍ മക്കളോടും ഒപ്പം അവര്‍ മോവാബിലേക്ക് പോയെങ്കിലും, ഭര്‍ത്താവ് അവിടെ വെച്ചു മരിച്ചു... പിന്നീട് രണ്ട് ആണ്‍ മക്കളും വിവാഹിതരായി, താമസിയാതെ അവരും മരിച്ചു. ഈ അവസ്ഥയില്‍, മോവാബില്‍ നിന്ന് തിരികെ ബേത്ത്‌ലേഹെമിലേക്ക് മടങ്ങിപ്പോകാന്‍ നവോമി തീരുമാനിച്ചു. അതുകൊണ്ട്, മരുമക്കളെ അവരവരുടെ വീട്ടിലേക്കു മടക്കി അയക്കുവാന്‍ ശ്രമിക്കുന്ന നവോമി പറയുന്നു.. 'ഒരു പുരുഷന് ഭാര്യയായിരിക്കാന്‍ ഉള്ള എന്റെ പ്രായം കഴിഞ്ഞുപോയി' വയസ്സായി വരുന്ന, തന്നില്‍ യാതൊരു പ്രതീക്ഷയും വേണ്ടാ.. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ വീട്ടിലേക്കു മടങ്ങണമെന്ന് നവോമി മരുമക്കളോട് പറയുന്നു.. ഈ വാക്കുകള്‍ കേട്ട്, വളരെ വേദനയോടെ പൊട്ടിക്കരഞ്ഞുകൊണ്ട് നവോമിയെ പിരിയുന്ന ഓര്‍പ്പയെയും, എന്നാല്‍.. ഒരിക്കലും പിരിയില്ല എന്ന് ശാഠ്യം പിടിച്ച്, തന്റെ സ്വന്ത ദേശം വിട്ട് ബേത്ത്‌ലേഹേമിലേക്ക്, അമ്മായിഅമ്മയോടൊപ്പം പോകുന്ന രൂത്തിനെയും നമ്മുക്ക് കാണാം. നവോമിയുടെ ബാഹ്യ സൗന്ദര്യത്തിന് ചുളിവുകള്‍ വീണുവെങ്കിലും, ഉള്ളിലെ സൗന്ദര്യത്തിന് അല്പംപോലും മങ്ങല്‍ വീണില്ലായെന്നതാണ് രൂത്തിനെ ആ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഒരു മകളെപ്പോലെ അവളെ കരുതിയ മാതൃവാത്സല്യം, ആ അമ്മയില്‍ നിന്ന് അവള്‍ ആവോളം നുകര്‍ന്നിരുന്നു എന്ന് ഞാന്‍ കരുതുന്നു.. അത് വിട്ട് പോകാന്‍ രൂത്തിനു മനസ്സ് വന്നില്ല.. ദീര്‍ഘ വര്‍ഷങ്ങള്‍ക്ക് ശേഷം, സ്വദേശത്തേക്ക് മടങ്ങി എത്തിയ നവോമിയുടെ നിമിത്തം പട്ടണം ഇളകി (രൂത്ത് 1: 18) എന്ന് നാം വായിക്കുന്നു. 'ഇത് നവോമിയോ' എന്ന് ചോദിച്ച് അവളെ പൊതിയുന്ന സ്ത്രീജനങ്ങളെ കാണുന്നു... നല്ല യൗവ്വനകാലത്ത് സ്വദേശം വിട്ട് പോയ സ്ത്രീ, പ്രായത്തിന്റെ ചുളിവുകളും, വേദനയുടെ കരുവാളിപ്പും കൊണ്ട് ക്ഷീണിച്ചു്, മടങ്ങിവരുമ്പോഴും അവരെ ഒരു പട്ടണം വരവേല്‍ക്കുന്നത്; നവോമിയുടെ മഹത്വത്തെ എടുത്ത് കാണിക്കുന്നു. ആരോഗ്യവും സൗന്ദര്യവും ഉള്ള കാലത്തും, ഹൃദയത്തിലെ സൗന്ദര്യം നവോമി സൂക്ഷിച്ചിരുന്നു. തന്റെ ചുറ്റുമുള്ളവരെ അവര്‍ സ്‌നേഹിക്കുകയും കരുതുകയും ചെയ്തിരുന്നു എന്നതാണ് ഇപ്പോള്‍ കിട്ടിയ ഈ വരവേല്‍പ്പിലൂടെ നാം മനസ്സിലാക്കേണ്ടത്. ആന്തരിക സൗന്ദര്യം ഏറെയുണ്ടായിരുന്ന നവോമിയോട് ചേര്‍ന്ന് നിന്ന രൂത്തിനെ കുറിച്ച് ആ പട്ടണക്കാര്‍ പിന്നീട് പറയുന്നത്... 'ഏഴു പുത്രന്മാരെക്കാള്‍ നിനക്ക് ഉത്തമയായ മരുമകള്‍' എന്നാണ്... അതായത്.. നമ്മില്‍ ഉള്ളത് നമ്മോട് ചേര്‍ന്ന് നില്‍ക്കുന്നവരിലേക്ക് പകരാന്‍ നമ്മുക്ക് കഴിയും.. കുടുംബത്തെയും സമൂഹത്തെയും സ്വാധീനിക്കാന്‍ എന്ത് പകര്‍ന്നു കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത് നാമാണ്... പലപ്പോഴും ആരോഗ്യവും സൗന്ദര്യവും ഉള്ള കാലങ്ങളില്‍ മറ്റുള്ളവരെ അവഗണിക്കുന്ന ഒരു പ്രവണത ചിലരിലെങ്കിലും നമ്മുക്ക് കാണാം. ബാഹ്യ സൗന്ദര്യം സ്ഥായിയല്ല... അത് നാം ജീവനോടെ ഇരിക്കുമ്പോള്‍ത്തന്നെ നഷ്ടപ്പെട്ടുപോകാന്‍ സാധ്യതയുണ്ട്... എന്നാല്‍ ആന്തരിക സൗന്ദര്യം ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, നമ്മുടെ മരണശേഷവും ഓര്‍മ്മിക്കപ്പെടും... ആന്തരിക സൗന്ദര്യത്തിന് മാറ്റ് കൂട്ടുന

Share on Facebook Share on Whatsapp Back to News Page
To Top ↑