ദൈവത്തെ അന്വേഷിക്കുന്ന തലമുറ .............................................................................................................. സൃഷ്ടിപ്പു മുതല്‍ മനുഷ്യനില്‍ തുടരുന്ന സഹജമായ സ്വഭാവമാണ് അന്വേഷണം. എന്ത്, എങ്ങനെ, എപ്പോള്‍, എവിടെ, എങ്ങനെ... എന്നിത്യാദി ചോദ്യങ്ങള്‍ മനുഷ്യനില്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നതുകൊണ്ടാണ് പുരോഗതിയുടെ പാതയിലേക്ക് മനുഷ്യന്‍ കുതിച്ചത്. ഏതൊരു കണ്ടുപിടുത്തങ്ങളുടെയും പിന്നില്‍ സുദീര്‍ഘമായ അന്വേഷണങ്ങള്‍ക്ക് സ്ഥാനമുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ തലയില്‍ ആപ്പിള്‍ വീണതിന്റെ കാരണം ഐസക് ന്യൂട്ടണ്‍ അന്വേഷിച്ച് തുടങ്ങിയപ്പോള്‍ ഭൂഗുരുത്വാകര്‍ഷണ ബലത്തെ കുറിച്ചുള്ള കണ്ടെത്തലിലേക്ക് ചെന്നെത്തി. .............................................................................................................. ഉല്പത്തി പുസ്തകത്തില്‍ സൃഷ്ടാവായ ദൈവം മനുഷ്യനെ തിരയുന്നു. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോ എന്ന് കാണുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ദൈവം നോക്കുന്നു എന്ന് സങ്കീര്‍ത്തനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പുതിയ നിയമത്തിന്റെ ആരംഭത്തില്‍തന്നെ യഹൂദന്മാരുടെ രാജാവായി പിറന്നവനെ അന്വേഷിച്ചെത്തുന്ന വിദ്വാന്മാരെ കുറിച്ച് വായിക്കുന്നു. .............................................................................................................. ദൈവീകമായ കാര്യങ്ങള്‍ക്ക് ഒന്നാംസ്ഥാനം കൊടുക്കുന്ന തലമുറയുടെ ചില പ്രത്യേകതകള്‍ നമുക്ക് നോക്കാം. ***************************************************** 1. ദൈവമാണ് അവരുടെ ധൈര്യം. സങ്കീ. 71:5 ***************************************************** വിദ്യാഭ്യാസവും സമ്പത്തും ജോലിയും പാരമ്പര്യവും എല്ലാം അഭിമാനവും അഹങ്കാരവും ആയി കാണുന്ന മനുഷ്യരുണ്ട്. സര്‍വനന്മകള്‍ക്കെല്ലാം നിദാനമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കുന്ന വ്യക്തികളാണ് ദൈവത്തെ അന്വേഷിക്കുന്ന തലമുറ. ദാനങ്ങളെക്കാള്‍ ദാതാവിനെ തിരയുന്ന ജനങ്ങളുടെ കൂട്ടത്തില്‍ നമുക്കും ഉള്‍പ്പെടാം. .............................................................................................................. ദൈവം ധൈര്യമായി വെളിപ്പെടുമ്പോള്‍ പഴയനിയമ ഭക്തന്മാരെ പോലെ നമുക്കും സുവിശേഷ പ്രവര്‍ത്തനങ്ങളിലും ജീവിതത്തിലെ സമസ്ത മേഖലകളിലും ദൈവനാമത്തെ ഉയര്‍ത്തി സാക്ഷികളായി നില്‍ക്കാന്‍ സാധിക്കും. ഇതു വായിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ നിന്ന് ഭയം പൂര്‍ണമായി മാറാന്‍ പ്രാര്‍ത്ഥിക്കുന്നു. ആള്‍ക്കാരുടെ മുന്‍പില്‍ എഴുന്നേറ്റുനിന്ന് സംസാരിക്കുവാനുള്ള സ്റ്റേജ് ഫിയര്‍ , പരീക്ഷ - ഇന്റര്‍വ്യൂ - ജോലി എന്നിവയില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത ഭയം ... എന്നിത്യാദി പലവിധത്തിലുള്ള ഭയം പ്രായവ്യത്യാസമെന്യേ മനുഷ്യനെ ഗ്രസിക്കുമ്പോള്‍ ഭയപ്പെടേണ്ട എന്ന് അരുള്‍ ചെയ്ത ദൈവം നമ്മുടെ ധൈര്യമായി വെളിപ്പെടട്ടെ. ***************************************************** 2. ദൈവവചനം അവരുടെ വഴികാട്ടി ആയിരിക്കും. ***************************************************** ദൈവവചനം എന്ന മഹാസാഗരം കയ്യില്‍ കൊണ്ടു നടക്കുന്നവരാണ് ദൈവമക്കള്‍. കടലിലെ മത്സ്യസമ്പത്ത് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തീര്‍ന്നു പോയിട്ടില്ലല്ലോ. ദൈവവചനത്തിന്റെ ആഴങ്ങളും മര്‍മ്മങ്ങളും കാലങ്ങള്‍ കഴിയുമ്പോഴും കൂടി വരികയാണ്. കയ്യില്‍ കൊണ്ടുനടക്കുന്ന നിധിയുടെ വില അറിയാത്തവരായി നാം തീരരുത്. ദൈവവചനത്തിന്റെ ശക്തി മനസ്സിലാക്കി കൊണ്ട് ക്രിസ്തീയജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ നമ്മെ ഓരോരുത്തരെയും സമര്‍പ്പിക്കാം. നമ്മുടെ സ്വന്തം ഭാഷയില്‍ ദൈവവചനം ലഭിച്ചതോര്‍ത്ത് ദൈവത്തിനു നന്ദി പറയാം. നമ്മുടെ കുഞ്ഞുങ്ങളും യുവജനങ്ങളും ദൈവവചനം ഒരു ദിശാസൂചിക പോലെ ഉപയോഗിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിലും കുടുംബ ജീവിതത്തിലും നാം ഉള്‍പ്പെട്ട നില്‍ക്കുന്ന സഭകളുടെയും സംഘടനകളുടെയും അടിസ്ഥാനമായി ദൈവവചനം തീരുവാന്‍ ആഗ്രഹിക്കുന്നു. .............................................................................................................. ദൈവത്തെ അന്വേഷിക്കുന്ന, ദൈവഹിതത്തിന് വില കൊടുക്കുന്ന തലമുറകളായി അവസാനശ്വാസം വരെ നിലനില്‍ക്കുവാന്‍ നമ്മെ സമര്‍പ്പിക്കാം.

