കുമ്പനാട് :എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാൻജലിസത്തിന്റെ നേതൃത്വത്തിൽ സൺഡേ സ്കൂൾ ടീച്ചേഴ്സിനും കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്നവർക്കുമായി ഏകദിന സൗജന്യ സെമിനാർ നടത്തുന്നു. 2023 ജൂലൈ 29 ശനിയാഴ്ച വൈകുന്നേരം 7:00 മുതൽ 8:30 വരെ സൂം പ്ലാറ്റ്ഫോമിലാണ് ക്ലാസുകൾ നടത്തപ്പെടുന്നത്. ഇന്നത്തെ കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സൺഡേ സ്കൂൾ അധ്യാപന രീതികൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്ലാസുകൾ നടക്കുക. വ്യത്യസ്തമായ ആക്ടിവിറ്റികൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക. 9656009752,7907235802