എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ നടന്ന 2025 ലെ വിബിഎസുകൾക്ക് സമാപനമായി. അതിനോടനുബന്ധിച്ച് എക്സൽ വി.ബി.എസ് ഡയറക്ടർമാരായി പോയവർക്കായുള്ള ഗെറ്റുഗതർ നടത്തപ്പെട്ടു. 2025 മെയ് 27 ന് കുമ്പനാട് എക്സൽ മിനിസ്ട്രീസ് ഓഫീസിൽ വെച്ചായിരുന്നു മീറ്റിംഗ്. വി.ബി.എസ് കോർഡിനേറ്റർ ജോബി കെ.സി അധ്യക്ഷത വഹിച്ചു. ഡോ.വർക്കി എബ്രഹാം കാച്ചാണത്ത് അവർകൾ മുഖ്യാതിഥിയായിരുന്നു. 2025 ലെ എക്സൽ മിനിസ്ട്രീസിൻറെ വിവിധഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തനോദ്ഘാടനവും ഒപ്പം തന്നെ നടത്തപ്പെട്ടു. വിവിധയിടങ്ങളിൽ വിബിഎസ് നടത്തിയവർ തങ്ങളുടെ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെച്ചു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ ബിനു വടശ്ശേരിക്കര,അനിൽ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു. എക്സൽ വിബിഎസ് ചെയർമാൻ പാസ്റ്റർ തോമസ് എം.പുളിവേലിൽ സമാപന സന്ദേശം നൽകി. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ.തമ്പി മാത്യു, പാസ്റ്റർ.ഷിനു തോമസ് കാനഡ,പാസ്റ്റർ റിബി കെന്നത്ത്, ജോസഫ് കുമ്പനാട്, കിരൺകുമാർ K.S, മാത്യു വർഗീസ്, ബ്ലസൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.എക്സൽ മിനിസ്ട്രീസ് അഡ്മിനിസ്ട്രേറ്റർ ബെൻസൺ വർഗ്ഗീസ് നന്ദിയർപ്പിച്ചു.