തിരുവല്ല-കുമ്പനാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ ബൈബിൾ വചനങ്ങൾ മനഃപാഠമാക്കുന്ന " EXCEL THY WORD " മൂന്നാം സീസൺ 2025 ജൂൺ 2 ന് വിജയകരമായി ആരംഭിച്ചു. പത്ത് രാജ്യങ്ങളിലായി നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഓൺലൈൻ മീറ്റിംഗിൽ ക്രമീകൃതമായ രീതിയിൽ 150 ബൈബിൾ വാക്യങ്ങൾ 150 ദിവസങ്ങൾ കൊണ്ട് പഠിക്കാൻ സജ്ജമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പാസ്റ്റർ ബിനോയ് മാമ്മന്റെ പ്രാരംഭ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. തുടർന്ന് എക്‌സൽ മിനിസ്ട്രീസ് സ്ഥാപക ഡയറക്ടർ റവ. ബിനു ജോസഫ്, പ്രോഗ്രാം ഡയറക്ടർ റവ. റിബി കെന്നത്ത് എന്നിവർ പ്രസംഗിച്ചു. എക്‌സൽ മിനിസ്‌ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ശ്രീമതി മറിയാമ്മ സ്റ്റീഫൻ മുഖ്യാഥിയായി അരമണിക്കൂർ നീണ്ട സന്ദേശം നല്കി. ജീവിതത്തെ മാറ്റിമറിക്കുന്ന ദൈവവചനത്തിന്റെ ശക്തിയെ ഊന്നിപ്പറഞ്ഞ ശക്തമായ സന്ദേശമായിരുന്നു. വിദ്യാർത്ഥികളുടെ പ്രതിനിധിയായി ജനീസ്സ ലിൻസ്, രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും സന്തോഷ് കുര്യൻ, മെന്ററായി പ്രവർത്തിക്കുന്ന സ്മിത ഫിലിപ് എന്നിവർ ഈ പദ്ധതിയെക്കുറിച്ചുള്ള പ്രചോദനാത്മകമായ സാക്ഷ്യങ്ങൾ പങ്കുവെച്ചു. മുൻ സീസണുകളിൽ പങ്കെടുത്തതിന്റെ അടിസ്ഥാനത്തിൽ മിക്കവരും ആഴമേറിയ പ്രാർത്ഥനാ ജീവിതവും ആത്മീയ വിടുതലും ലഭിച്ചതായി അഭിപ്രായപ്പെട്ടു. ഈ വർഷത്തെ പരിപാടിയിൽ പ്രോജക്ട് ഹെഡ് ബിതിൻ ബിജു, അസോസിയേറ്റ് പ്രൊജക്ട് ഹെഡ് അനു ബിനു, പ്രോജക്ട് കോർഡിനേറ്റർ സുജ കോശി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് അക്സ അലക്സാണ്ടർ, മീഡിയ കോർഡിനേറ്റർ സൗമ്യ വർഗീസ്, ലാംഗ്വേജ് ഗ്രൂപ്പ് കോർഡിനേറ്റർമാരായ സിമി എബി, സിനി മേരി സന്തോഷ് എന്നിവർ മികച്ച നേതൃത്വം നൽകിവരുന്നു. 10 വിദ്യാർത്ഥികൾക്ക് ഒരു മെന്റർ എന്ന രീതിയിലുള്ള പഠനപദ്ധതി ഏറെ പ്രയോജനപ്രദമാണ്. U K, അയർലൻഡ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെല്ലാം പ്രാദേശികതലങ്ങളിലുള്ള മെന്റർഷിപ് സംവിധാനത്തിലൂടെ "EXCEL Thy Word" ആഗോളവ്യാപകമായി സംയോജിച്ച് പ്രവർത്തിക്കുന്നു. പാസ്റ്റർ ജോൺ പെരേസ്(യുഎസ്എ) തലമുറകളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. ബ്രദർ റോയ് പി.എ (യുഎഇ) സമാപന പ്രാർത്ഥന നടത്തി. ഈ പദ്ധതി വ്യത്യസ്ത ഭാഷകളിൽ നടത്തപ്പെടുന്നതുകൊണ്ട് (ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്) പരമാവധി ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്നു. “ഈ പദ്ധതി കേവലം വാക്യങ്ങൾ മനഃപാഠമാക്കുന്നതിനപ്പുറം ദൈനംദിന തിരുവെഴുത്തുകളുടെ ഇടപെടലിലൂടെ കുട്ടികളുടെ ആത്മികവളർച്ചക്ക് ഇടയാക്കുന്നു " എന്ന് എക്‌സൽ മിനിസ്ട്രീസ് സ്ഥാപക ഡയറക്ടർ പാസ്റ്റർ അനിൽ ഇലന്തൂർ പറഞ്ഞു. ഈ പ്രൊജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9947401731 എന്ന നമ്പറിൽ ബന്ധപ്പെടുക.