എക്സൽ സോഷ്യൽ അവയെർനെസ് മീഡിയായുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. ജൂൺ 5 ന് എക്സൽ ഓഫീസ് പരിസരത്ത് മരത്തൈ നട്ടുകൊണ്ടായിരുന്നു തുടക്കം കുറിച്ചത്. എക്സൽ സോഷ്യൽ അവയർനെസ് മീഡിയ അഡ്മിനിസ്ട്രേറ്റർ സ്റ്റാൻലി എബ്രഹാം ആദ്യ തൈ നട്ടു. കിരൺകുമാർ കെ.എസ്, ബ്ലസൻ തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എക്സൽ സോഷ്യൽ അവയർനെസ് മീഡിയ ഡയറക്ടർ ബിതിൻ ബിജു, കോർഡിനേറ്റർ സ്റ്റെഫിൻ പി.രാജേഷ് എന്നിവർ നേതൃത്വം നൽകി.