2025-26 ലെ കിഡ്സ് & ടീൻസ് ചർച്ചിന് തുടക്കമായി. ലോകത്തെവിടെനിന്നുമുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന കൂട്ടായ്മയാണിത്. ഓൺലൈനിൽ സൂം പ്ലാറ്റ്ഫോമിൽ എല്ലാ ശനിയാഴ്ചയും വൈകുന്നേരം 7 മണി മുതൽ 8വരെയാണ് ആരാധന നടക്കുന്നത്. ജോഹന്ന ലില്ലി എബി, മനശ്ശെ സാം ജോൺ എന്നിവർ ആരാധന നയിക്കുന്നു. ഐറിൻ മറിയ ബിനു മീറ്റിംഗിന് നേതൃത്വം നൽകുന്നു. കുട്ടികളുടെ ആത്മീയമായ ഉന്നമനത്തിനായി കരം പിടിച്ച് നടത്തുക എന്നതാണ് കിഡ്സ് ചർച്ചിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ എക്സൽ മിനിസ്ട്രീസിൽ നിന്നുമുള്ള ദൈവദാസൻമാർ വിവിധ സമയങ്ങളിൽ ക്ലാസുകൾ നയിക്കുന്നതാണ്. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ വിവിധയിടങ്ങളിൽ നിന്നുമുള്ള കുട്ടികളെ ഏകോപിപ്പിച്ച് പൊതുവായ നേതൃത്വം നൽകിവരുന്നു. ഇതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ എക്സൽ മിനിസ്ട്രീസ് ഓഫീസുമായി ബന്ധപ്പെടുക. 9947401731

