excelministries@gmail.com

: +91-9496325026, +91-9495834994

എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം : സെമിനാരി ബാച്ചുകൾകൾക്ക് തുടക്കമായി.

കുമ്പനാട് : എക്സൽ മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ, കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലെ സുവിശേഷകരെ പരിശീലിപ്പിക്കുന്ന എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലസത്തിന്റെ ക്ലാസുകൾ വിവിധ ബൈബിൾ കോളജുകളിൽ ആരംഭിച്ചു. ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരി, ഓതറ; കോട്ടയം തിയോളജിക്കൽ സെമിനാരി, കോട്ടയം; ഇന്ത്യാ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി, കോട്ടയം എന്നീ ബൈബിൾ കോളജുകളിലാണ് ഇപ്പോൾ ബാച്ചുകൾ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതി- യുവാക്കൾ പഠിക്കുന്ന ബൈബിൾ കോളേജുകളായതിനാൽ തന്നെ ഈ പരിശീലനത്തിൻ്റെ മൂല്യം വളരെ വലുതാണ്. ധാർമ്മിക മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ യൗവനക്കാരെ നേരിന്റെ പാതയിലേക്ക് നയിക്കുവാൻ ഏറ്റവും അനിവാര്യമായ ഈ കോഴ്സിന് ബൈബിൾ കോളജുകൾ എല്ലാ പിന്തുണയും നൽകുന്നുണ്ട്. വേദപഠനത്തോടൊപ്പം കുട്ടികളുടെ ഇടയിലെ സുവിശേഷ വേലയിൽ യൗവനക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഈ കോഴ്സിന്‍റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ദയവായി ബന്ധപ്പെടുക. മാത്യു വർഗ്ഗീസ് 79072 35802 ബ്ലസ്സൻ തോമസ് 96560 09752

Share on Facebook Share on Whatsapp Back to News Page
To Top ↑