എക്സൽ ഹോപ്പിൻ്റെ 2025-26 അദ്ധ്യയന വർഷം ഉദ്ഘാടന മീറ്റിംഗും, സ്കൂൾ കിറ്റ് വിതരണവും 2025- മെയ് 27 ന് എക്സൽ ഓഫീസ് കുമ്പനാട് വച്ച് അഡ്മിനിസ്ട്രേറ്റർ കിരൺ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തി. ബിനു ജോസഫ് (എക്സിക്യുട്ടീവ് ഡയറക്ടർ) ഉദ്ഘാടനം ചെയ്ത മീറ്റിംഗ് എക്സൽ ഹോപ്പ് ബോർഡ് മെമ്പർ സാബു മുളക്കുടി (Rtd. Sub Collector) മുഖ്യ സന്ദേശം അറിയിച്ചു. അനിൽ പി.എം ( ഡയറക്ടർ എക്സൽ മിനിസ്ട്രീസ്) ജോബി കെ. സി. ക്രിസ്റ്റി രാജൻ എന്നിവർ ആശംസകൾ അറിയിച്ചു. കുമ്പനാട് , ഇലന്തൂർ, പുതുശ്ശേരി എന്നീ ബ്രാഞ്ചുകളിലെ കുട്ടികളും ലീഡർമാരും, എക്സൽ ഹോപ്പിൻ്റെ സ്പോൺസർമാരും ഉൾപ്പെടെ 60 ഓളം പേർ പങ്കെടുത്തു.