കുമ്പനാട് : എക്സൽ സോഷ്യൽ അവയർനെസ് മീഡിയയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സന്ദേശ പരിപാടികൾ ആരംഭിച്ചു. 2025 ജൂൺ 12 ന് സെൻ്റ്ജോൺസ് ഹയർസെക്കൻ്ററി സ്‌കൂൾ ഇരവിപേരൂർ, ബെഥനി അക്കാഡമി വെണ്ണിക്കുളം എന്നീ സ്കൂളുകളിലാണ് പ്രോഗ്രാമുകൾ നടത്തിയത്. സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂരിൽ വെച്ച് നടന്ന ആദ്യപരിപാടിയിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് രാധിക വി നായർ പ്രസംഗിച്ചു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ ESAM പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകി. തിരുവല്ല സിവിൽ എക്‌സൈസ് ഓഫീസർ അനു പ്രസാദ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ജോബി കെ. സി ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. ലഹരിയുടെ ഭീകരതയെ പ്രമേയമാക്കി എക്സൽ ടീമിലെ കലാകാരൻമാർ ലഘുനാടകം അവതരിപ്പിച്ചു. കൂടാതെ മാജിക് ഷോ,ഗാനപരിപാടികൾ, ക്വിസ് പ്രോഗ്രാം തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം നൽകി. ഡെന്നി ജോൺ, മനോജ് എബ്രഹാം, ജെയിംസ് ജോൺ, യബ്ബേസ്, മനീഷ് മാത്യു, ജെറിൻ എന്നിവർ വിവിധ പ്രോഗ്രാമുകൾ നടത്തി. വെണ്ണിക്കുളം ബെഥനി അക്കാഡമിയിൽ നടന്ന പരിപടിയിൽ കിരൺ കുമാർ, എക്സൽ സോഷ്യൽ അവയെർനസ് മീഡിയ ഡയറക്ടർ ബിതിൻ ബിജു, സ്റ്റേറ്റ് കോഡിനേറ്റർ സ്റ്റെഫിൻ പി രാജേഷ് എന്നിവർ നേതൃത്വം നല്കി.

