കുമ്പനാട്: സാമൂഹ്യ തിന്മകൾക്ക് എതിരെയും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്ക് എതിരെയും പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എക്സൽ സോഷ്യൽ അവയർനസ് മീഡിയ പതിനഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. പുതിയ വർഷത്തിന്റെ പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് എക്സൽ സോഷ്യൽ അവയർനെസ് മീഡിയയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 ജൂൺ 9ന് ഏക്സൽ മിനിസ്ട്രീസ് ഇൻറർനാഷണൽ ഓഫീസിൽ വെച്ചു നടന്ന യോഗത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. സ്‌റ്റാൻലി എബ്രഹാം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. ബിതിൻ ബിജു ഡയറക്ടറായും സ്റ്റെഫിൻ പി രാജേഷ് സ്റ്റേറ്റ് കോഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. ഏക്സൽ മിനിസ്ട്രീസ് ഡയറക്‌ടർ അനിൽ ഇലന്തൂർ അധ്യക്ഷനായിരുന്ന യോഗത്തിൽ ജോബി കെ. സി , കിരൺ കുമാർ കെ.എസ്, എന്നിവർ പ്രസംഗിച്ചു. ജൂൺ മാസം രണ്ടാമത്തെ ആഴ്ച മുതൽ വിവിധ പ്രോഗ്രാമുകൾ സ്കൂളുകളിലും കലാലയങ്ങളിലും നടത്തപ്പെടുന്നതാണ്.

