കുമ്പനാട്: 2025 ജൂൺ 2ന് എക്സൽ മിനിസ്ട്രീസ് ഇന്റർനാഷണൽ ഓഫീസിൽ വെച്ചു നടന്ന യോഗത്തിൽ എക്സൽ മീഡിയയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എക്സൽ മീഡിയയുടെ നിലവിലുള്ള ചെയർമാൻ ആയി പീറ്റേഴ്സൺ പ്രവർത്തിക്കുന്നു. ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ എക്സിക്യുട്ടിവ് ഡയറക്ടേഴ്സ് ആയും ബെൻസൺ വർഗ്ഗീസ് അഡ്മിനിസ്ട്രേറ്റർ ആയും ബിതിൻ ബിജു ഡയറക്ടറായും ചുമതല വഹിക്കുന്നു. കോളിൻസ് ജെ പോൾ ഫ്ലോർ ഇൻചാർജ്, രതീഷ് കുമാർ എഡിറ്റർ ഇൻ ചാർജ്ജ്, ജെഫിൻ പി.ജെ എഡിറ്ററായും ചുമതലയേറ്റു. തുടർന്നുള്ള മാസങ്ങളിൽ എക്സൽ മീഡിയയുടെ വിവിധ പരിപാടികൾ നടത്തപ്പെടുന്നതാണ്.